ഉടനടി ഡിജിറ്റലായി പെഴ്‌സണല്‍ ലോണ്‍ തരുന്ന നവി ലെന്‍ഡിംഗ് ആപ്പ് പ്രവര്‍ത്തനമാരംഭിച്ചു

Web Desk

കൊച്ചി

Posted on June 29, 2020, 5:48 pm

ഉപഭോക്താക്കള്‍ക്ക് ഉടനടി ഡിജിറ്റലായി വായ്പ നല്‍കുന്ന നവി ലെന്‍ഡിംഗ് ആപ്പ് പ്രവര്‍ത്തനമാരംഭിച്ചു. സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിടുന്ന ആപ്പിലൂടെ 36 മാസം വരെ കാലാവധിയില്‍ 5 ലക്ഷം രൂപ വരെ നേരിട്ട് ഒരു ഓഫീസിലും ചെല്ലാതെ ഡിജിറ്റലായി വായ്പയെടുക്കാം.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വായ്പ ലഭിക്കാനുള്ള യോഗ്യത മനസ്സിലാക്കിയ ശേഷം പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തുക തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്ന് നവി ഗ്രൂപ്പിലെ എന്‍ബിഎഫ്‌സിയായ നവി ഫിന്‍സെര്‍വ് സിഇഒ സമിത് ഷെട്ടി പറഞ്ഞു. തീര്‍ത്തും പേപ്പര്‍രഹിതമായി വായ്പ ലഭ്യമാക്കുന്ന ഈ ആപ്പില്‍ പേ സ്ലിപ്പുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ തുടങ്ങിയ ഒരു രേഖയും അപ് ലോഡ് ചെയ്യേണ്ട ആവശ്യവുമില്ലെന്ന് ഷെട്ടി പറഞ്ഞു.

ഏപ്രിലില്‍ ലോക്ഡൗണ്‍ സമയത്ത് ബീറ്റ് വെര്‍ഷന്‍ ഇറക്കിയപ്പോള്‍ മികച്ച പ്രതികരണം ലഭിച്ചെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പരീക്ഷണഘട്ടത്തില്‍ ശരാശരി 10 മിനിറ്റിനുള്ളില്‍ വായ്പകള്‍ അക്കൗണ്ടുകളിലെത്തിച്ചു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അഞ്ചു മിനിറ്റിനുള്ളില്‍ ലോണ്‍ നേടിയവരുമുണ്ട്.

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് (എംഎല്‍) എന്നിവ ഉപയോഗപ്പെടുത്തി ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞാണ് ആപ്പിന്റെ പ്രവര്‍ത്തനം. ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിയുടെ ആപ്പിന്റെ വായ്പാസേവനം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 150‑ലേറെ പട്ടണങ്ങളില്‍ ലഭ്യമാണ്. സച്ചിന്‍ ബന്‍സാല്‍, അങ്കിത് അഗര്‍വാള്‍ എന്നിവരാണ് കമ്പനിയുടെ സ്ഥാപകര്‍.

ENGLISH SUMMARY: dig­i­tal­ly offers per­son­al loans in the navi lend­ing app,was launched
You may also like this video