മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് പൊലീസ് കസ്റ്റഡിയില്‍. ബംഗളൂരുവിലെ ഹോട്ടലില്‍ മധ്യപ്രദേശിലെ വിമത എംഎല്‍എമാരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെയാണ് ദിഗ്‌വിജയ് സിങ്ങ് ബംഗളൂരുവിലെത്തിയത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് 22 വിമത എംഎല്‍എമാര്‍ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് ദിഗ്‌വിജയ് സിങ് അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ പോയി. എന്നാല്‍ ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ അവരെ ദിഗ്‌വിജയ് അനുവദിച്ചില്ല. പ്രവേശനം നിഷേധിച്ചതോടെ ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്ന ദിഗ് വിജയ് സിംഗിനെ മുൻകരുതലിന്റെ ഭാഗമായി പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയാണ് താന്‍. തന്റെ എംഎല്‍എമാരെ ഇവിടെ തടഞ്ഞു വെച്ചിരിക്കുകയാണ്. അവരോട് സംസാരിക്കണമെന്നുണ്ട്. അവരുടെ ഫോണുകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. പൊലിസ് എന്നെ അവരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ഡി കെ ശിവകുമാറും ആരോപിച്ചു. കസ്റ്റഡിയിലെടുത്ത ദിഗ് വിജയ് സിങിനെ അമൃതഹള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്റ്റേഷനില്‍ നിരഹാരത്തിലാണ്.
English Summary: digvijay singh under police custody
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.