ആ സമയം മീനാക്ഷി അവിടെ ഉണ്ടായിരുന്നു; അവൾ എല്ലാം കണ്ടു; തുറന്ന് പറച്ചിലുമായി ദിലീപ്

Web Desk
Posted on September 20, 2020, 11:17 am

ദിലപിന്റെ കരിയറിലെ തന്നെ വെല്ലുവിളി ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമായിരുന്നു മായാമോഹിനി എന്ന ചിത്രത്തിലെ സ്ത്രീ വേഷം. ഇപ്പോഴിതാ സ്ത്രീയായതിനെ കുറിച്ച് ദിലീപ് വെളിപ്പെടുത്തിയ കാര്യങ്ങൾ
വീണ്ടും വൈറലാവുകയാണ്. മീനാക്ഷി ശരിക്കും മായമോഹിനി എങ്ങനെ ഉണ്ടാകുന്നുവെന്ന് കണ്ടോണ്ടിരുന്ന ആളാണ്.കാത് കുത്തുമ്പോഴും പുരികം ത്രെഡ് ചെയ്യുമ്പോളുമൊക്കെ മീനൂട്ടി ഉണ്ടായിരുന്നു.

അയ്യോ എന്നൊക്കെ പറഞ്ഞ് ഞാൻ കരയുന്നതൊക്കെ മീനൂട്ടി കാണുന്നുണ്ടായിരുന്നു. വനിതയുടെ കവർ പേജിൽ വന്നപ്പോളാണ് ഈ രൂപം എന്റെ വീട്ടിലുള്ളവരും കാണുന്നത്. അതുവരെ കണ്ടിട്ടില്ല.എല്ലാവർക്കും ഭയങ്കര ഷോക്ക് ആയി പോയി.എങ്ങനെയാണ് പുരികം ഒക്കെ ഇങ്ങനെ ആയത്.ശരിക്കും ഒരു പെൺകുട്ടിയെ പോലെ ആവുമോ എന്നൊക്കെ അവർ കരുതി.

മീനുട്ടിയ്ക്ക് രണ്ട് അമ്മയെ കിട്ടിയ പോലെയായിരുന്നു .അങ്ങനെയാണ് വിഗ് ഒക്കെ വെച്ച്‌ മീനൂട്ടിയ്‌ക്കൊപ്പം നിൽക്കുന്നൊരു ചിത്രം എടുക്കുന്നത്.അത് വൈറലാവുകയും ചെയ്തിരുന്നു.പിന്നെ സിനിമയ്ക്ക് വേണ്ടി ഞാൻ ഫോട്ടോഷൂട്ട് നടത്തിയപ്പോൾ വീട്ടിൽ നിന്നും എല്ലാവരും ഫോട്ടോ എടുക്കാൻ വേണ്ടി വന്നിരുന്നു എന്നും താരം പറയുന്നു.

Eng­lish sum­ma­ry; dileep about his life

You may also like this video;