നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി

Web Desk
Posted on February 07, 2018, 11:47 am

നടിയെ ആക്രമിച്ച കേസിൽ  ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകാനാകില്ലെന്ന് കോടതി.  അങ്കമാലി കോടതിയാണ് ദിലീപിന്റെ ഹർജി  തള്ളിയത്. കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും ഉത്തരവായി.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ പാടില്ലെന്ന നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുമെന്നതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദങ്ങള്‍ മുഖവിലയ്ക്ക് എടുത്താണ് കോടതിയുടെ നടപടി.

കുറ്റപത്രത്തിനൊപ്പം പൊലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

updat­ing…