ദിലീപിനെതിരെ രഹസ്യമൊഴി

Web Desk
Posted on October 05, 2017, 11:06 am

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദലീപിനെതിരെ രഹസ്യമൊഴി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ഒടുവില്‍ ജാമ്യത്തിലിറങ്ങുകയും ചെയ്ത ചാര്‍ലിയാണ് ആക്രമണം ദിലീപിന്റെ ക്വട്ടേഷനായിരുന്നുവെന്ന് സുനി തന്നോട് പറഞ്ഞതായി കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്‌. കേസിലെ ഏഴാം പ്രതിയായ ചാർളിയെ മാപ്പുസാക്ഷിയാക്കും. ഇരിട്ടി സ്വദേശിയാണ് ചാർളി. നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികൾ ഫോണിൽ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ പറഞ്ഞു.

കോയമ്പത്തൂരിലെ ചാർളിയുടെ താമസസ്ഥലത്താണ് പ്രതി സുനിൽ കുമാർ ഒളിവിൽ കഴിഞ്ഞത്. ദിലീപിന്‍റെതാണ് ക്വട്ടേഷനെന്ന് സുനി ആദ്യം പറഞ്ഞത് ചാര്‍ളിയോടായിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്. ഒന്നരക്കോടി രൂപയാണ് ക്വട്ടേഷൻ തുകയെന്നും സുനി പറഞ്ഞെന്ന് ചാര്‍ളി രഹസ്യമൊഴി നല്‍കി.

അതിനിടെ പീഡന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന്റെ സാധ്യത സംബന്ധിച്ചു പോലീസ് നിയമോപദേശം തേടി. സ്പെഷ്യൽ പ്രോസിക്യൂട്ടറോട് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാനായി ആവശ്യപ്പെട്ടതായി ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത് എന്നതിനാൽ തുടർനടപടി സംബന്ധിച്ചു വിശദമായ ചർച്ച വേണം. ഉചിത സമയത്തു കുറ്റപത്രം നൽകുമെന്നും ഡി ജി പി പറഞ്ഞു.