മഞ്ജുവിന്റെ കുടുംബവീട്ടില്‍ ദിലീപും മീനാക്ഷിയും

Web Desk
Posted on June 11, 2018, 4:40 pm

തൃശൂര്‍: മഞ്ജുവിന്റെ പിതാവ് മാധവ വാര്യരുടെ മരണമറിഞ്ഞ് ദിലീപും മകള്‍ മീനാക്ഷിയുമെത്തി. ഒരു മണിക്കൂറോളം തൃശൂര്‍ പുള്ളിലെ വീട്ടില്‍ ചെലവഴിച്ച്‌ കുടുംബത്തെ ആശ്വസിപ്പിച്ചു. അര്‍ബുദബാധിതനായിരുന്ന മഞ്ജുവിന്റെ പിതാവ് മാധവ വാര്യര്‍(73) ഞായറാഴ്ചയാണ് മരണമടഞ്ഞത്.

ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ഇടവേള ബാബുവും ദിലീപിന്റെ സഹോദരന്‍ അനൂപും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹമോചനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 1998ല്‍ വിവാഹിതരായ ഇരുവരും 2015ലാണ് വിവാഹ മോചിതരായത്. മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം.