പേരിനാണ് പ്രശ്നമെങ്കിൽ ആ പേരങ്ങ് മാറ്റിയേക്കാമെന്ന് ദിലീപിന്റെ തീരുമാനം, പുതിയ സിനിമ മുതൽ ദിലീപിന് പുതിയ പേര്. സിനിമ നടന്മാരും നടികളും ഭാഗ്യം വരുമെന്ന പ്രതീക്ഷയില്‍ പേര് മാറ്റുന്നത് പതിവാണ്. ഇക്കൂട്ടത്തില്‍ പുതിയ അംഗമാകുകയാണ് ദിലീപ്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായക വേഷത്തില്‍ എത്തുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ ഇന്നലെ പുറത്തു വപ്പോള്‍ അതില്‍ ‘Dileep’ എതിനു പകരം ‘DILIEEP’ എാണ് എഴുതിയിരുത്.
ജയില്‍ വാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ദിലീപിന്റെ ‘രാമലീല’ എന്ന ഒറ്റച്ചിത്രം മാത്രമാണ് തിയറ്ററുകളില്‍ മികച്ച പ്രകടനം നടത്തിയത്. ക്രിസ്മസ് റിലീസായി എത്തിയ ‘മൈ സാന്റ’ എന്ന ചിത്രം ആദ്യ ദിനത്തില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയിട്ടു പോലും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയില്ല. ഈ സാഹചര്യത്തില്‍ വലിയ പ്രതീക്ഷയാണ് നാദിര്‍ഷ ചിത്രത്തില്‍ ദിലീപിനുള്ളത്. 60 വയസുകാരനായിട്ടാണ് താരം ഈ ചിത്രത്തില്‍ എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.