ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

Web Desk
Posted on March 10, 2018, 9:06 am

നടിയെ ആക്രമിച്ച കേസില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലാണ് ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചത്.  കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം 14 ന് തുടങ്ങാനിരിക്കെയാണ് ഹര്‍ജി.