ജാമ്യത്തിൽ ഇളവു തേടി ദിലീപ്​

Web Desk
Posted on November 17, 2017, 11:56 am

ആലുവ: ജാമ്യവ്യവസ്​ഥയിൽ ഇളവ് ​തേടി ദിലീപ്​ ഹൈകോടതിയിൽ ഹരജി നൽകി. ദുബൈയിൽ ‘ദേ പുട്ടി​’​ന്റെ ഉദ്​ഘാടനത്തിന്​ പങ്കെടുക്കാൻ’ അനുവദിക്കണമെന്നും പാസ്​ പോർട്ട്​ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ്​ ഹർജി നൽകിയത്​.കേരളം വിട്ടു പോകരുതെന്നും പാസ്​പോർട്ട്​ അങ്കമാലി കോടതിയിൽ സമർപ്പിക്കണമെന്നും ജാമ്യം അനുവദിച്ചപ്പോൾ കോടതി ദിലീപിനോട്​ നിർദേശിച്ചിരുന്നു. അൽപ്പ സമയത്തിനകം കോടതി ഹർജി പരിഗണിക്കും.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ബുധനാഴ്ചയ്ക്കകം സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. കുറ്റപത്രത്തിന്റെ കരട് നേരത്തേ തയ്യാറാക്കിയിരുന്നു. നിയമോപദേശകരുടെ നിര്‍ദ്ദേശങ്ങളള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തുന്നത്. ദീലിപിനെതിരെ പഴുതടച്ചുള്ള കുറ്റപത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

സംഭവം നടക്കുന്ന ദിവസം ദിലീപ് ചികിത്സയിലായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ മൊഴി. ഇത് സംബന്ധിച്ച് കുറ്റപത്രത്തില്‍ അപാകതകള്‍ ഉണ്ടാകാതിരിക്കാനാണ് ദിലീപിനേയും സഹോദരനേയും വീണ്ടും ചോദ്യം ചെയ്തതെന്നാണ് ലഭിക്കുന്ന സൂചനകള്‍.