ദുബൈയില്‍ പോകാന്‍ അനുമതിതേടി ദിലീപ് ഹൈക്കോടതിയില്‍

Web Desk

കൊച്ചി

Posted on November 17, 2017, 10:00 pm

ബിസിനസ് ആവശ്യത്തിനായി ദുബായ് സന്ദര്‍ശിക്കാന്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.
നടിയെ തട്ടിക്കൊണ്ടു ആക്രമിച്ച കേസിലെ 11-ാം പ്രതിയായ ദിലീപിന് ഒക്ടോബര്‍ മൂന്നിനാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഒരാഴ്ച്ചക്കകം പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റിന് മുമ്പില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ഏഴിന് പാസ്‌പോര്‍ട് സമര്‍പ്പിച്ചു. ഈ മാസം 29ന് ദുബായ് കരാമയില്‍ താന്‍ പാര്‍ട്ട്ണറായ ദേ പുട്ട് റെസ്റ്റോറന്റിന്റെ ബ്രാഞ്ച് തുറക്കുകയാണെന്നും താന്‍ അവിടെ ഉണ്ടാവണമെന്നത് ബിസിനസ് ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. നാലു മുതല്‍ ഏഴു ദിവസം വരെയാണ് ദുബായില്‍ കഴിയേണ്ടി വരിക. പാസ്‌പോര്‍ട്ട് നല്‍കുന്നതു കൊണ്ട് സര്‍ക്കാരിന് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. അതിനാല്‍ പാസ്‌പോര്‍ട് തിരികെ നല്‍കാന്‍ അങ്കമാലി മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.