Friday
19 Apr 2019

മോഹന്‍ലാലിന്റെ വാദം തള്ളി ദിലീപ്; രാജി അമ്മ ആവശ്യപ്പെട്ടിട്ടില്ല

By: Web Desk | Tuesday 23 October 2018 12:38 PM IST


resignation of dileep

കൊച്ചി: താരസംഘടനയായ ‘എഎംഎംഎ’ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ ദിലിപ്. മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് ദിലീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദിലീപ് രാജി രാജിചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
എക്‌സിക്യൂട്ടീവ് കമ്മറ്റിയോഗം കഴിഞ്ഞശേഷം അംഗങ്ങള്‍ ഒരുമിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ ദിലീപിന്റെ രാജി സ്ഥിരീകരിച്ചത്. ഇത് തള്ളി കളഞ്ഞാണ് ദിലീപ് രംഗത്തെത്തിയത്. അറിയാത്ത കാര്യങ്ങള്‍ക്കാണ് താന്‍ വേട്ടയാടപ്പെടുത്തതെന്നും പോസ്റ്റില്‍ പറയുന്നു.

‘എഎംഎംഎയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി എഎംഎംഎ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജി കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്, പുറത്താക്കലല്ല’ എന്നായിരുന്നു ദിലീപിന്റെ പോസ്റ്റ്.

Related News