19 April 2024, Friday

Related news

April 17, 2024
April 8, 2024
March 6, 2024
March 2, 2024
February 28, 2024
February 23, 2024
February 22, 2024
February 19, 2024
February 1, 2024
January 30, 2024

മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍

Janayugom Webdesk
കൊച്ചി
January 10, 2022 4:35 pm

നടിയെ ആക്രമിച്ച കേസില്‍ മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. സഹോദരൻ അനൂപും സഹോദരി ഭർത്താവും മുൻകൂർ ജാമ്യം തേടി. പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് മുൻകൂർ ജാമ്യം തേടിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് പുതിയ കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

അന്വേഷണ ഉദ്യോഗസ്ഥരെ പരാമര്‍ശിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നതിന്‍റെ ശബ്ദ രേഖകളും പുറത്തുവന്നിരുന്നു.ഇതെല്ലാം ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. വധ ഭീഷണി മുഴക്കല്‍,ഗൂഢാലോചന ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ്. 

കേസില്‍ ഒന്നാം പ്രതിയായ ദിലീപിനെക്കൂടതെ ദിലീപിന്‍റെ സഹോദരന്‍ അനൂപ്,ഇവരുടെ സഹോദരീ ഭര്‍ത്താവ് സുരാജ്,അപ്പു,ബാബു ചെങ്ങമനാട്,കൂടാതെ കണ്ടാലറിയാവുന്ന ആള്‍ എന്നിങ്ങനെ അഞ്ചുപേരെക്കൂടി എഫ് ഐ ആറില്‍ പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

ENGLISH SUMMARY:Dileep seeks antic­i­pa­to­ry bail in highcourt
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.