നേരില്‍ ഹാജരാകാന്‍ ദിലീപിന് കോടതി സമന്‍സ്‌

Web Desk
Posted on December 06, 2017, 6:38 pm

ദിലീപിന് കോടതിയുടെ സമന്‍സ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് പുറപ്പെടുവിച്ചത്. ഈ മാസം 19 ാം തിയതി ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ദിലീപിനൊപ്പം മറ്റ് 11 പ്രതികള്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു.

വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സമന്‍സ് അയച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നേരത്തെ ദിലീപ് 85 ദിവസം ജയില്‍ വാസം അനുഭവിച്ചിരുന്നു.