18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 3, 2025
February 11, 2025
February 7, 2025
February 6, 2025
February 3, 2025
January 31, 2025
January 28, 2025
January 17, 2025
January 15, 2025

ദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസില്‍ അന്വേഷണം തുടരാം, സിബിഐക്ക് വിടണമെന്ന ആവിശ്യവും തള്ളി ഹൈക്കോടതി

Janayugom Webdesk
കൊച്ചി
April 19, 2022 2:14 pm

നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് തിരിച്ചടി. എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജിയാണ് തള്ളി ഹൈക്കോടതി. ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്. വധഗൂഢാലോചന കേസിൽ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസ് കേന്ദ്രീകരിച്ചാണ് കേസിന്റെ തുടരന്വേഷണവും നടക്കുന്നത്. മുൻകൂർ ജാമ്യത്തിൽ കഴിയുന്ന ദിലീപിന് വിധി തിരിച്ചടിയായി. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അന്വേഷണ സംഘത്തിന് നീങ്ങുമെന്നാണ് കരുതുന്നത്. ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് ആദ്യ ഘട്ടത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. സിബിഐക്ക് വിടണമെന്ന് ആവിശ്യവും കോടതി തള്ളി.

Eng­lish Summary:Dileep suf­fers set­back in acter­ess case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.