ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

Web Desk

തിരുവനന്തപുരം

Posted on May 26, 2020, 10:01 pm

കോവിഡിനെതിരെയുള്ള പോരാട്ടം സംസ്ഥാനം ശക്തമായി തുടരുമ്പോഴും ജാഗ്രതയിൽ ഒരിളവും പാടില്ലെന്ന് ഓർമിപ്പിച്ച് കോവിഡ് ബാധിതരുടെ കണക്കുകൾ. സംസ്ഥാനത്ത് ഇന്നലെ 67 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഇളവുകൾ നൽകുമ്പോൾ ജാഗ്രതയിൽ അയവുണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമൂഹ വ്യാപനത്തിന്റെ വക്കിലാണ് സംസ്ഥാനം. സ്ഥിതി ഗൗരവതരമാണ്. ലോക്ഡൗണിൽ വിവിധ ഘട്ടങ്ങളിലായി ചില ഇളവുകൾ വന്നിട്ടുണ്ട്. ഇതേത്തുടർന്ന് കടകളിലും ചന്തകളിലും വലിയ ആൾക്കൂട്ടം കാണുന്നുണ്ട്. ഈ രീതി തുടരാൻ പറ്റില്ല. ജാഗ്രതയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. അതുകൊണ്ട് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ എംഎൽഎമാരുടെയും എംപിമാരുടെയും സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ജീവനോപാധിക്കു വേണ്ട സൗകര്യം നൽകേണ്ടതുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഇളവുകൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ ജനങ്ങളാകെ അണിനിരക്കണം. ഒറ്റ മനസ്സോടെ ഇറങ്ങിയാൽ രോഗവ്യാപനം തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് കർക്കശമാക്കണം. അവർക്ക് വൈറസ് ബാധയുണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. അവർ നടത്തുന്ന സേവനമാണ് ഈ രോഗപ്രതിരോധത്തിൽ ഏറ്റവും വിലപ്പെട്ടത്. പിപിഇ കിറ്റ് ധരിക്കാതെ രോഗികളുമായി ഇടപഴകുന്ന സാഹചര്യമുണ്ടാകരുത്. പൊലീസിന്റെ കാര്യത്തിലും ഇത് ബാധകമാണ്.

ബസുകളിലും ബസ് സ്റ്റാൻഡുകളിലും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുകയാണ്. ഓട്ടോകളിലും കൂടുതൽ ആളുകൾ സഞ്ചരിക്കുന്നുണ്ട്. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകൾക്കെതിരെ നടപടികളെടുക്കും. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകും. ആഭ്യന്തര വിമാന സർവീസ് ആരംഭിച്ചിട്ടുണ്ട്. വിമാനത്തിൽ വരുന്നവർക്ക് ക്വാറന്റൈൻ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മാസ്ക് ധരിക്കാതിരിക്കുന്നത് അനുവദിക്കാനാവില്ല. എല്ലാവർക്കും പരിമിതമായ തോതിലെങ്കിലും മാസ്ക് സൗജന്യമായി ലഭ്യമാക്കുന്നതിന് നടപടികൾ ആലോചിക്കുന്നുണ്ട്. കടകൾ തുറന്നതോടെ ജൂസ് കടകളിലും ചായക്കടകളിലും മറ്റും കുപ്പിഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഓരോ തവണയും സാനിറ്റൈസ് ചെയ്തില്ലെങ്കിൽ രോഗപ്പകർച്ചയ്ക്ക് സാധ്യതയുണ്ട്.

എടിഎമ്മുകളിൽ സാനിറ്റൈസർ നിർബന്ധമാക്കണമെന്ന് നേരത്തേ തന്നെ ബാങ്കുകളോട് അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാന തെരുവുകളിൽ പൊലീസ് പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇന്നലെ ആരംഭിച്ചു. കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്നതുപോലെതന്നെ അവരെ സുരക്ഷിതരായി വീടുകളിൽ എത്തിക്കുന്നതിനും പൊലീസ് മുന്നിലുണ്ടാകും. പരീക്ഷ എഴുതാൻ കഴിയാതെ പോയവരുണ്ടെങ്കിൽ അവർക്ക് ഉചിതമായ രീതിയിൽ അവസരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രജിസ്റ്റർ ചെയ്യാതെ വന്നാൽ നടപടി

സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതിൽ കൂടുതൽ കർക്കശ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികൾക്ക് തിരികെ നാട്ടിലെത്തുന്നതിനുള്ള പാസ്സിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും കെട്ടിടനിർമ്മാണത്തൊഴിലാളികളടക്കം കേരളത്തിലേക്കെത്തുന്നതായി റിപ്പോർട്ട് വന്നിട്ടുണ്ട്. കുറുക്കുവഴികളിലൂടെ ആളുകൾ എത്തിയാൽ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയാതെ വരും. രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് കനത്ത പിഴ ചുമത്തും. 28 ദിവസം നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തും. സംസ്ഥാന അതിർത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവർക്ക് നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാൻ പാസ് നൽകും.

ഇളവുകളെ ദുർവ്യാഖ്യാനം ചെയ്യരുത്

വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഇപ്പോൾ നൽകിയ ഇളവുകളെ ദുർവ്യാഖ്യാനം ചെയ്യുന്ന സ്ഥിതിയുണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്ക് ആകെ 20 പേരെ പാടുള്ളൂ. വിവാഹത്തിന് പരമാവധി 50 പേർക്കാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. ഇത് ലംഘിച്ച് വിവാഹത്തിന് മുമ്പും ശേഷവും ആളുകൾ കൂടുന്ന സ്ഥിതിയുണ്ട്. അതുകൊണ്ട് കൂടുതൽ കർശനമായ നിലപാട് വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി

ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കും

കോവിഡ് ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണനയിൽ. രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളെയാകെ ടെസ്റ്റ് ചെയ്യുന്ന കാര്യം ആലോചിക്കും. 14 സർക്കാർ ലാബുകളിലും ആറ് സ്വകാര്യ ലാബുകളിലുമുൾപ്പെടെ 20 ഇടത്താണ് കോവിഡ് പരിശോധിക്കാനുള്ള സംവിധാനമുള്ളത്. മൂന്ന് മാസത്തിനുള്ളിലാണ് ഈ 20 ലാബുകൾ പ്രവർത്തനസജ്ജമാക്കാൻ സാധിച്ചത്. എല്ലാ സർക്കാർ ലാബുകളിലും കൂടി ദിനംപ്രതി 3000ത്തോളം പരിശോധനകൾ നടത്താൻ കഴിയും. അത്യാവശ്യ ഘട്ടങ്ങളിൽ അത് 5,000ത്തോളമായി ഉയർത്താനുമാകും.

പ്രതികളെ ഹാജരാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ

കോവിഡിന്റെ പശ്ചാത്തലത്തിൽ കോടതികളുടെ സുരക്ഷ മാനിച്ച് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളുടെ സേവനം വിനിയോഗിക്കുമെകോവിഡിനെതിരെയുള്ള പോരാട്ടം സംസ്ഥാനം ശക്തമായി തുടരുമ്പോഴും ജാഗ്രതയിൽ ഒരിളവും പാടില്ലെന്ന് ഓർമിപ്പിച്ച് കോവിഡ് ബാധിതരുടെ കണക്കുകൾ.ന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുള്ള നടപടി ആരംഭിച്ചു. കള്ളനെ പിടിക്കാൻ പോയ പൊലീസും കേസ് പരിഗണിച്ച മജിസ്ട്രേറ്റും ക്വാറന്റൈനിൽ പോകുന്ന സ്ഥിതി ഗൗരവമായിട്ടുതന്നെ എടുക്കണം. അറസ്റ്റിലാകുന്ന പ്രതികളെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. ഇത്തരം പ്രതികൾക്കായി സബ് ഡിവിഷൻ തലത്തിൽ ഡീറ്റെൻഷൻ കം പ്രൊഡക്ഷൻ സെന്റർ ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry:Dili­gence should not be com­pro­mised

you may also like this video: