August 9, 2022 Tuesday

Related news

July 31, 2022
July 28, 2022
July 15, 2022
June 8, 2022
June 5, 2022
May 6, 2022
May 6, 2022
May 5, 2022
April 16, 2022
April 9, 2022

നോട്ടു നിരോധിച്ചപ്പോൾ പലരും ക്യൂവിൽനിന്ന് മരിച്ചു, ഷഹീൻബാഗിൽ ആരും മരിക്കാത്തതെന്താണ്: വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

Janayugom Webdesk
കൊൽക്കത്ത
January 29, 2020 2:50 pm

ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ ആക്ഷേപിച്ച് ബിജെപി നേതാവ്. പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷാണ് സിഎഎയ്ക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധക്കാരെ ആക്ഷേപിച്ച് രംഗത്തെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒന്നര മാസമായി നടത്തുന്ന പ്രതിഷേധത്തിൽ എന്താണ് ആരു മരിക്കാത്തതെന്ന് ദിലീപ് ഘോഷ് ആരാഞ്ഞു.

നോട്ട് നിരോധിച്ചപ്പോൾ മൂന്ന് മണിക്കൂർ വരിയിൽ നിന്ന് ആളുകൾ മരിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സ്ത്രീകളും കുട്ടികളും 4–5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയിൽ ഇരിക്കുന്നു. എന്നിട്ടും അവരെന്താണ് മരിക്കാത്തതെന്നാണ് ദിലീപ് ചോദിച്ചത്. ഈ പ്രതിഷേധത്തിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്ന് അവകാശപ്പെട്ട ബിജെപി നേതാവ് ദിവസ വേതനമായി 500 രൂപ ലഭിക്കുന്നതു കൊണ്ടാണ് അവർ പ്രതിഷേധം നടത്തുന്നതെന്നും പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ചുള്ള സത്യം പുറത്തുവന്നിട്ടുണ്ടെന്നും ഷഹീൻ ബാഗിനെക്കുറിച്ചുള്ള സത്യവും പുറത്തുവരുമെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു. സിഎഎ പാസാക്കിയ ശേഷം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉത്തർപ്രദേശിലെ ബാങ്കുകളിൽ 120 കോടി രൂപ നിക്ഷേപിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച ആരോപണത്തെക്കുറിച്ചാണ് ദിലീപ് ഘോഷ് പരാമർശിച്ചത്.

കഴിഞ്ഞമാസം ഉത്തർപ്രദേശിൽ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ അക്രമം നടത്തിയത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. സമീപകാലത്ത് സമാനമായ വിവാദ പരാമർശങ്ങൾ ഘോഷ് നടത്തിയിട്ടുണ്ട്. സിഎഎക്കെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെക്കുമെന്നും ദിലീപ് ഘോഷ് ഭീഷണിപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.