19 March 2024, Tuesday

Related news

March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 16, 2024
March 15, 2024
March 14, 2024
March 14, 2024
March 14, 2024
March 13, 2024

ദീപശിഖ പ്രയാണം തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
October 1, 2022 8:50 am

രക്തസാക്ഷി ജയപ്രകാശിന്റെ സ്മരണകളിരമ്പുന്ന മണ്ണില്‍ നിന്ന് സിപിഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ പ്രയാണം തുടങ്ങി. കുടപ്പനക്കുന്നിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചയോടെയായിരുന്നു തുടക്കം. മുദ്രാവാക്യം മുഴക്കി സഖാക്കള്‍ രക്തസാക്ഷി ജയപ്രകാശിന്റെ ധീരസ്മരണ പുതുക്കി. സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.പി വസന്തം, മന്ത്രി ജെ ചിഞ്ചുറാണിയില്‍ നിന്ന് ഏറ്റുവാങ്ങിയ ദീപശിഖ അത്‌ലറ്റുകളുടെ അകമ്പടിയോടെയാണ് വഴുതക്കാട്ടെ ടാഗോര്‍ തീയറ്ററില്‍ സജ്ജമാക്കിയ വെളിയം ഭാര്‍ഗവന്‍ നഗറിലെത്തിക്കുന്നത്.

ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു അധ്യക്ഷനായി. സിപിഐ ജില്മാലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണനും സിപിഐ മണ്ഡലം സെക്രട്ടറി വട്ടിയൂര്‍കാവ് ശ്രീകുമാറും പങ്കെടുത്തു.

 

വെളിയം ഭാര്‍ഗവന്‍ തയ്യാറാക്കിയ മണ്ഡപത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ദീപശിഖ ഏറ്റുവാങ്ങി സ്ഥാപിക്കും. മൂന്നുനാള്‍ സമ്മേളനത്തിന്റെ പ്രകാശമായി ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കൊണ്ടുവന്ന ദീപശിഖ തെളിഞ്ഞുനില്‍ക്കും.

രാവിലെ പത്തിനാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമാവുക. ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 9.30ന് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. പത്തിന് പാര്‍ട്ടി നേതാവ് സി ദിവാകരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങുകള്‍.

Eng­lish Summary:Dipashikha start­ed the journey
You may also like this video

ഇന്ന് രാവിലെ 9.30നു ടഗോർ തിയറ്ററിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.