കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി

Web Desk

കറാച്ചി

Posted on July 16, 2020, 5:56 pm

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി. പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരനെയായ കുല്‍ഭൂഷണ്‍ ജാദവിനെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശിക്കും. വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കുന്നില്ലെന്ന ജാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാല്‍ അനുമതി തേടിയത്.

വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാന്‍ തയ്യാറായില്ലെന്നും പകരം താന്‍ സമര്‍പ്പിച്ച ദയാഹര്‍ജിയുടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജാദവ് ആവശ്യപ്പെട്ടു എന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാല്‍ ഇന്ത്യ ഇത് നേരത്തെ തന്നെ തളളിയിരുന്നു.  കഴിഞ്ഞ നാല് വര്‍ഷമായി  അനാവശ്യ പുകമറ സൃഷ്ടിക്കുകയാണെന്നും അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

2016 ല്‍ ഇന്ത്യയുടെ ചാരന്‍ എന്ന് ആരോപിച്ച് നാവിക സേന കമാണ്ടറായിരുന്ന ജാദവനെ പാകിസ്ഥാന്‍ പിടികൂടിയത്. 2017 ല്‍ പാക് പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Eng­lish sum­ma­ry: Diplo­mats got per­mis­sion to vis­it Kulb­hushan jadav

You may also like this video ;