October 3, 2022 Monday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

ദിശ കോവിഡ് ഹെല്‍പ്പ് ലൈന്‍: 104 ദിനങ്ങള്‍ കൊണ്ട് ഒരു ലക്ഷം കോളുകള്‍

Janayugom Webdesk
തിരുവനന്തപുരം:
May 4, 2020 9:12 pm

കോവിഡ് 19 സംശയങ്ങളുമായി ബന്ധപ്പെട്ട് മലയാളികളുടെ മനസില്‍ പതിഞ്ഞ നമ്പരായ ദിശയിലേക്ക് 104 ദിനങ്ങള്‍ കൊണ്ടെത്തിയത് ഒരുലക്ഷത്തിലധികം കോളുകൾ. കോവിഡ് സംശയങ്ങള്‍ ചോദിച്ചെത്തിയ ഒരു ലക്ഷം തികയുന്ന കോള്‍ എടുത്തതാകട്ടെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള ശ്രീലക്ഷ്മിയായിരുന്നു ദിശയില്‍ സംശയം ചോദിച്ച് ആദ്യം വിളിച്ചത്. സ്വയം പരിചയപ്പെടുത്താതെയാണ് മന്ത്രി സംസാരിച്ചത്.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വ്യക്തമാക്കി സംശയങ്ങൾ ദുരീകരിച്ച ശേഷമാണ് മന്ത്രിയാണ് സംസാരിക്കുന്നതെന്ന് ശ്രീലക്ഷ്മിയും അറിഞ്ഞത്. മന്ത്രിയോടാണ് സംസാരിക്കുന്നതെന്നറിഞ്ഞ ശ്രീലക്ഷ്മി അല്പം പരിഭ്രമിച്ചുവെങ്കിലും ഉടന്‍തന്നെ ആരോഗ്യ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള നന്ദിയറിയിച്ചു. എല്ലാവരും കൂടിയാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് മന്ത്രിയും വ്യക്തമാക്കി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ ജനുവരി 22നാണ് ദിശയെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് 19 ഹെല്‍ത്ത് ഹെല്‍പ്പ് ലൈനാക്കിയത്. ഏറ്റവുമധികം കോള്‍ (13,950) വന്നത് വീട്ടിലെ നിരീക്ഷണത്തെ പറ്റിയുള്ള സംശയങ്ങൾ ചോദിച്ചാണ്.

രോഗലക്ഷണങ്ങള്‍ ചോദിച്ച് 10,951 കോളുകളും, കോവിഡ് മുന്‍കരുതലുകളും യാത്രകളും സംബന്ധിച്ച് 6,172 കോളുകളും, ഭക്ഷണത്തിനും മറ്റുമായി 5,076 കോളുകളും, ടെലി മെഡിസിനായി 4,508 കോളുകളും, മരുന്നിന്റെ ലഭ്യതയ്ക്കായി 3,360 കോളുകളും, കോവിഡ് പരിശോധനയും അതിന്റെ ഫലത്തിനുമായി 2,508 കോളുകളുമാണ് വന്നത്. ഏറ്റവുമധികം കോള്‍ വന്നത് തിരുവനന്തപുരം (11,730) ജില്ലയില്‍ നിന്നും, ഏറ്റവും കുറവ് കോള്‍ വന്നത് വയനാട് (902) ജില്ലയില്‍ നിന്നുമാണ്. ഇതില്‍ പത്ത് ശതമാനം കോളുകള്‍ കേരളത്തിന് പുറത്ത് നിന്നും വന്നതാണ്. സാധാരണ പ്രതിദിനം 300 മുതല്‍ 500 വരെ കോളുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഈ ദിവസങ്ങളില്‍ പ്രതിദിനം 3000 കോളുകള്‍ വരെ ദിശയ്ക്ക് ലഭിച്ചു. കേരള ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമായി 2013 മാര്‍ച്ചിലാണ് ടെലി മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനായ ദിശ 1056 ആരംഭിച്ചത്. ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.

ENGLISH SUMMARY: Direc­tion Covid Helpline, One lakh calls in 104 days

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.