മോഹൻലാൽ — ഭദ്രൻ കൂട്ടുകെട്ടിൽ പിറന്ന വളരെ വ്യത്യസ്തമായൊരു ചിത്രമായിരുന്നു അങ്കിൾ ബൺ. മെയ്ക്ക് ഓവറിലൂടെ മോഹൻലാൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. 150 കിലോ ഭാരം വരുന്ന തടിച്ചുരുണ്ട അങ്കിൾ ബണ്ണിനെ മോഹൻലാൽ വളരെ തൻമയത്വത്തോടെ അവതരിപ്പിച്ച് കയ്യടി നേടി. എന്നാലിപ്പോഴിതാ മോഹൻലാലിനെ അങ്കിൾ ബണ്ണാക്കി മാറ്റിയതിനു പിന്നിലെ അണിയറ രഹസ്യം വെളിപ്പെടുത്തുകയാണ് സംവിധായകൻ ഭദ്രൻ ഇവിടെ.അമിത ഭാരമൊന്നുമല്ലാതെ സാധാരണ ശരീര പ്രകൃതമുള്ള മോഹൻലാലിനെ അങ്കിൾ ചാർളിയാക്കി മാറ്റണമെങ്കിൽ 150 കിലോ ശരീരഭാരം നിർബന്ധമാണ്. ഈ വെല്ലുവിളി മുന്നിൽ കണ്ടാണ് സിനിമയുമായി മോഹൻലാലിനെ സമീപിക്കുന്നത്.
തലയണവെച്ച് ഗർഭമുണ്ടാക്കുന്ന പോലെ അത്രയെളുപ്പമായിരുന്നില്ല കാര്യങ്ങൾ. അങ്ങനെ തലപുകഞ്ഞ ആലോചനകൾക്കൊടുവിൽ സിനിമയിലെ ആർട്ട് ഡയറക്ടറായിരുന്ന സാബു സിറിളിനെ ആ വെല്ലുവിളി ഏൽപ്പിച്ചു. എല്ലാം ഭംഗിയായി നടക്കുമെന്ന ഉറപ്പിൽ സാബു സിറിലിന് ഒരു ചലഞ്ച് നൽകുകയായിരുന്നു സംവിധായകൻ ഭദ്രൻ.105 കിലോ ഭാരമുള്ള ഒരു ചാർലിയെ വേണമെന്നും എന്നാൽ അത് പഞ്ഞി തിരികി ക്രിസ്മസ് പാപ്പയെ പോലെ ആകരുതെന്നും ഭദ്രൻ നിർദേശം നൽകി. അപ്പോഴാണ് 150 കിലോയുള്ള അങ്കിൾ ചാർളിയായി മോഹൻലാലിനെ മാറ്റാൻ വാട്ടർബാഗ് ഉപയോഗിക്കാമെന്ന ഐഡിയ സാബു സിറിൾ മുന്നോട്ടു വെക്കുന്നത്. അങ്ങനെ സാബുവിന്റെ അന്നത്തെ ആ ഐഡിയ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് പ്രേക്ഷകർ ഒരുപോലെ ഇഷ്ട്ടപ്പെടുന്ന അങ്കിൾ ബൺ എന്ന സിനിമ ഉണ്ടാവുമായിരുന്നില്ല എന്നാണ് സംവിധായകൻ ഭദ്രൻ തുറന്നു പറയുന്നത്.
English Summary: Director bhadran saying about Mohnlal’s make over in uncle bun movie
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.