ഒടിടി പ്ലാറ്റ്ഫോമിലൂടെ നേരിട്ടു റിലീസ് ചെയ്ത സിനിമയാണ് വൂൾഫ്. .ഷാജി അസീസ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ അർജ്ജുൻ അശോകൻ, സംയുക്ത മേനോൻ, ഇർഷാദ് അലി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റീലിസിന് പിന്നാലെ നടന് ഇർഷാദിന്റെ അഭിനന്ദിച്ച് നിരവധി പേര് രംഗത്ത് എത്തി. ഇതിന്റെ തുടര്‍ച്ചയെന്ന പോലെ സിനിമ സംവിധായകന് പ്രിയനന്ദന് ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പ് വെെറലാവുകയാണ്.
ടി.വി.ചന്ദൻ , പവിത്രൻ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുടപ്പൻ സാക്ഷി എന്നി സിനിമകൾ നടൻ എന്ന രീതിയിൽ ഉയിർപ്പായെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാൻ പിന്നേയുംകാത്ത് നിൽക്കേണ്ടി വന്ന ഇർഷാദിന് വോള്‍ഫ് എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടന്നെന്ന് പ്രിയനന്ദന് കുറിച്ചു. സിനിമയില്‍ അടയാളപ്പെട്ടു തുടങ്ങിയെന്ന് ഇര്‍ഷാദിന്റെ ഉമ്മയെ പ്രിയനന്ദന് അറിയിക്കുന്നുവെന്നും അകലെ ആ വെളിച്ചം ഉമ്മ കാണുന്നുണ്ടാകണം അറിയുന്നുണ്ടാകണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു
ഫേസ്ബുക്ക് പേസ്റ്റിന്റെ പൂര്‍ണരൂപം
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടിയുള്ള
വിചാരണ എന്ന പ്രചരണ വിഡിയോയുടെ ചിത്രീകരണ സമയത്താണ് ഞാനും ഇർഷാദും
നല്ല സുഹൃത്തുക്കളായി തുടങ്ങുന്നത്. ഞങ്ങൾ രണ്ട് പേരും അതിൽ നടന്മാരായിരുന്നു.
ഞാൻ പിന്നീട് സംവിധാന സഹായിയാകാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവൻ നടനാവാൻ നടന്നു ക്കൊണ്ടേയിരുന്നു. സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താൻ ആൾക്കൂട്ടത്തിലെ ഒരാളായി അവൻ പല തവണ നിന്നിട്ടുണ്ട്. അതൊന്നും അവഗണനായി തോന്നിയെന്ന് അവൻ ഒരിക്കൽ പോലും പരാതിപ്പെട്ടിട്ടും ഇല്ല .
സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി.വി.ചന്ദൻ , പവിത്രൻ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുടപ്പൻ സാക്ഷി എന്നി സിനിമകൾ നടൻ എന്ന രീതിയിൽ ഉയിർപ്പായെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാൻ പിന്നേയുംകാത്ത് നിൽക്കേണ്ടി വന്നു ഇർഷാദിന് . അവനവന്റെ അപ്പത്തിനായ് ടെലിവിഷൻ പരമ്പര അവനെ സഹായിച്ചിരുന്നെങ്കിലും . ഒരു ചട്ടകൂടിനപ്പുറം നടൻ എന്ന രീതിയിൽ വളരാൻ അത് സഹായിക്കില്ലാന്ന് ഞങ്ങൾ ആത്മവ്യഥകൾ പങ്കിടുന്ന കാലത്ത് സംസാരിച്ചുകൊണ്ടിരുന്നു.
പുറമെ നിന്നുളള കയ്യടികൾക്കപ്പുറത്ത് നിന്ന് വീട്ടിലേക്ക് കയറി പോകുമ്പോൾ നോക്കി നിൽക്കുന്ന
അമ്മമാരെപ്പോലെ മറ്റ് മക്കളുടെ സുരക്ഷിതത്വം നോക്കി ഇവൻ നേരായാകുമോ മോനെ എന്ന് ഒരിക്കൽ ഇർഷാദിന്റെ ഉമ്മ
എന്നോടും ഒരിക്കൽ ചോദിക്കുകയുണ്ടായി.
പുറത്തെ പുറംപോച്ചിലാണ് ഞാനെന്ന് അന്ന് ഉമ്മക്ക് അറിയില്ലായിരുന്നു.
എന്തായാലും അവൻ അടയാളപ്പെട്ടു തുടങ്ങിയെന്ന്
ഉമ്മയെ ഞാൻ അറിയിക്കുന്നു. അകലെ ആ വെളിച്ചം
ഉമ്മ
കാണുന്നുണ്ടാകണം. അറിയുന്നുണ്ടാകണം.
അതിനു നിമിത്തമായ ഒട്ടേറെ പേരെ ഇവനും ഓർക്കാറുണ്ടെന്നതും ഇവന്റെ അഹങ്കാരമില്ലായ്മ തന്നെ. രഞ്ജിത്ത്, ഷാജി കൈലാസ്. ബെന്നി സാരഥി,
ലാൽ ജോസ് , തുടങ്ങി ഇപ്പോൾ ഷാജി അസീസു വരെ അവനെ പ്രാപ്തമാക്കിയ ഓരോരുത്തരോടും അവൻ കടപ്പെട്ടിരിക്കുന്നു എന്നതാണ് ‚എന്റേയും സന്തോഷം .
നടനാവാൻ നടന്നു ക്കൊണ്ടേയിരിക്കുക ഇർഷാദേ.
അന്തിമ വിജയം നടക്കുന്നവർക്കുള്ളതാണ്.
english summary;Director Priyanandan facebook post about malayalam film Wolf
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.