സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം

Web Desk

തൃശൂര്‍

Posted on January 25, 2019, 10:32 am

സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം. മുഖത്ത് ചാണകവെള്ളം ഒഴിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകനാണ് മര്‍ദ്ദിച്ചതെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദന്‍ അറിയിച്ചു. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമാണ് ആക്രമണമുണ്ടായത്.

ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്‍ ഫേസ്ബുക്കില്‍ ഇട്ട വിവാദ പോസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെത്തുടര്‍ന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന്‍ ഡിലീറ്റ് ചെയ്തിരുന്നു.