Web Desk

നെടുങ്കണ്ടം 

February 17, 2020, 7:58 pm

സംവിധായകന്‍ രാജ്കപൂറിന്റെ മകൻ കുഴഞ്ഞു വീണ് മരിച്ചു

Janayugom Online

മദീനയില്‍ ഉംറ തീര്‍ത്ഥാടനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ സഹോദരി സജീലയുടെയും സിനിമാ സംവിധായകന്‍ രാജ്കപൂറിന്റെയും മകന്‍ ഷാരൂഖ്(24) ആണ് മരിച്ചത്.  ഞായറാഴ്ച  ഷാരൂഖ് മദീനയില്‍ വെച്ച് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം മാതാവ് സജീല, ഷാരൂഖ്, ഇബ്രാഹിംകുട്ടിയുടെ മകന്‍ ആഫിന്‍ എന്നിവരുള്‍പ്പടെ 25 അംഗ സംഘം തീര്‍ത്ഥാടനത്തിനായി എത്തിയത്. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ജോലിക്കായി ശ്രമിക്കുകയായിരുന്നു ഷാരൂഖ്. ചെന്നൈ ടീനഗറിലാണ് ഇവര്‍ താമസിക്കുന്നത്. മലേഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഷമീമ, ചെന്നൈയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഷാനിയ എന്നിവരാണ് സഹോദരങ്ങള്‍. കബറടക്കം മദീനയില്‍ നടക്കും.

Eng­lish Sum­ma­ry: Direc­tor Rajkapoor’s son die.

you may also like this video;