Web Desk

December 21, 2020, 3:33 pm

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ സംവിധായകന്‍ ഷാനവാസ് ഗുരുതരാവസ്ഥയില്‍

Janayugom Online

സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ്. ഉണ്ടായിരുന്നത്. 72 മണിക്കൂര്‍ നേരത്തേ നിരീക്ഷണത്തിന് ശേഷം മാത്രമേ ഷാനവാസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറയുവാന്‍ സാധിക്കു എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ അപകടനില തരണം ചെയ്തിട്ടില്ല.

ENGLISH SUMMARY:Director Shanavas in crit­i­cal con­di­tion after being hos­pi­tal­ized fol­low­ing a heart attack
You may also like this video