ഷെയിനിന്റെ രണ്ടു ചിത്രങ്ങളും ഉപേഷിക്കാനുള്ള തീരുമാനം പിൻവലിക്കണം; ഡയറക്ടേഴ്സ് യൂണിയൻ

Web Desk
Posted on December 01, 2019, 2:18 pm

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെട്ട് ഡയറക്ടേഴ്സ് യൂണിയൻ. നിര്‍മ്മാതാക്കളുടെ സംഘടന ഉപേക്ഷിക്കുമെന്ന് പറഞ്ഞ കുര്‍ബാനി, വെയില്‍ എന്നീ രണ്ട് സിനിമകളും പൂര്‍ത്തിയാക്കണമെന്നും ചിത്രങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡയറക്ടേഴ്സ് യൂണിയൻ ഫെഫ്ക്കയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

ഷെയ്ൻ നിഗത്തിന്റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ടെന്നും നടനെ തിരുത്താൻ സംവിധായകർക്കും നിർമ്മാതാക്കൾക്കും ബാധ്യതയുണ്ടെന്നും അതിനുളള അവസരം നല്‍കണമെന്നും ഡയറക്ടേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. വിഷയത്തില്‍ സമവായ ചർച്ചകൾ വേണമെന്നാവശ്യപ്പെട്ട് ഫെഫ്കയും കത്തുനൽകും.

സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും പ്രോഡ്യൂസേഴ്സ് അസോസിയേഷനുമാകും ഫെഫ്ക കത്ത് നൽകുക. ഇക്കാര്യത്തില്‍ ഈ മാസം 5ന് സമവായ ചർച്ചകൾ നടത്തുന്നതും പരിഗണനയിലുണ്ട്. അമ്മ പ്രതിനിധികൾ ആദ്യം ഷെയ്നുമായി പ്രാഥമിക ചർച്ച നടത്തും. ഇതിനുശേഷമാകും മറ്റ് സംഘടനകളുമായുളള ഒത്തുതീർപ്പ് ചർച്ചയെന്നാണ് വിവരം.