ബെംഗളൂരുവില്‍ കോവിഡ് സ്ഥിരീകരിച്ച 3338 രോഗികളെ കാണ്മാനില്ല; തിരച്ചില്‍ ശക്തമാക്കി പൊലീസ്

Web Desk

ബെംഗളൂരു

Posted on July 26, 2020, 6:11 pm

രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുമ്പോള്‍ ആശങ്ക ഉയര്‍ത്തുകയാണ് ബെംഗളൂരുവിലെ കോവിഡ് രോഗികളുടെ തിരോധാനം. നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച 3338 പേരാണ് ഇപ്പോള്‍ കണ്ടെത്താന്‍ സാധിക്കാതെന്ന് ബൃഹത്ത് ബെംഗളൂരു മഹാനഗര്‍ പാലികെ കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. കോവിഡ് പരിശോധന സാമ്പിള്‍ ശേഖരണത്തിനായി പലരും നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

ഇതുമൂലം പൊലീസിനും അവരെ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുകയാണ്. നിലവില്‍ കാണാതായ രോഗികള്‍ നഗരത്തിലെ ആകെ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണത്തില്‍ ഏഴു ശതമാനത്തോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണാതായ രോഗികളെ കണ്ടെത്താന്‍ ഉടന്‍ നടപടി എടുക്കണമെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം വന്‍ വര്‍ധനവാണ് കര്‍ണാടകയില്‍ ഉണ്ടാകുന്നത്. കൂടാതെ രോഗികളുടെ തിരോധാനം ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തിയില്‍ ആഴ്ത്തിയിരിക്കുകയാണ്. രണ്ടാഴ്ച കൊണ്ട് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 11,000 അധികം പുതിയ കേസുകളാണ്. ബെംഗളൂരു നഗരത്തിലാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. ആരോഗ്യവകുപ്പ് പൊലീസിന്റെ സഹായത്തോടെയാണ് രോഗികളെ കണ്ടെത്താന്‍ മുന്നിട്ടെറങ്ങിയിരിക്കുന്നത്.https://janayugomonline.com/disappearance-of-covid-patients-in-bangalore/

ഫലം പോസിറ്റീവായവരില്‍ പലരും സാമൂഹിക അവഗണന ഭയന്നാണ് തെറ്റാണ് വിവരങ്ങള്‍ നല്‍കിയതെന്ന് മനസിലാക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രവണത സമൂഹത്തിന് എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് ഓര്‍ക്കുന്നില്ല. ബെംഗളൂരു മെട്രോയുടെ ആരോഗ്യവകുപ്പ് നടത്തിയ മാസ്സ് ടെസ്റ്റിങ് ഡ്രൈവിന് ഫലം വരാന്‍ കാലതാമസം ഉണ്ടായതിനെതിരെയും ആക്ഷേപവും ഉയരുന്നുണ്ട്.

ENGLISH SUMMARY:disappearance of covid patients in bangalore
You may also like this video