17 February 2026, Tuesday

Related news

February 16, 2026
February 16, 2026
February 15, 2026
February 15, 2026
February 13, 2026
February 12, 2026
February 10, 2026
February 10, 2026
February 10, 2026
February 7, 2026

ഗില്ലിന് നിരാശ; ശ്രേയസുയര്‍ത്തി അയ്യര്‍

Janayugom Webdesk
ജയ്‌പൂര്‍
January 6, 2026 10:26 pm

വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങാനാകാതെ ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്‍. ഗോവയ്ക്കെതിരായ മത്സരത്തില്‍ പഞ്ചാബിന് വേണ്ടിയിറങ്ങിയ ഗില്‍ 12 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗോവയ്ക്കായി ഓപ്പണറായാണ് ഗില്‍ ഇറങ്ങിയത്. മറ്റൊരു ഓപ്പണറായ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ(2)യാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. മോശം ഫോമിനെ തുടര്‍ന്ന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഗില്ലിനെ ഒഴിവാക്കിയിരുന്നു. അതേസമയം പരിക്കില്‍ നിന്നുള്ള തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി ശ്രേയസ് അയ്യര്‍. ഹിമാചല്‍പ്രദേശിനെതിരെ മുംബൈക്കായി ബാറ്റിങ്ങിനിറങ്ങിയ ശ്രേയസ് 53 പന്തില്‍ 82 റണ്‍സടിച്ചു. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസിന്റെ ഇന്നിങ്സ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.