ഇന്ത്യൻ ശിക്ഷാ നിയമത്തിലെ(ഐപിസി) സെഷൻ 306 പ്രകാരം വിവാഹത്തിന് വിയോജിപ്പ് പ്രകടിപ്പിച്ചാൽ ആത്മഹത്യ പ്രേരണയായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. തൻറെ മകനുമായി പ്രണയത്തിലായിരുന്ന ഒരു യുവതിയുടെ മരണത്തിൽ കുറ്റക്കാരിയെന്ന് ആരോപിക്കപ്പെട്ട സ്ത്രീയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബിവി നാഗരത്ന,ജസ്റ്റിസ് സതീഷ് ശർമ്മ എന്നിവരുടെ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
മരണപ്പെട്ട യുവതിയും അവരെ വിവാഹം കഴിക്കാൻ വിസമ്മതിച്ച കുറ്റക്കാരിയുടെ മകനും തമ്മിലുള്ള തർക്കമാണ് ആരോപണങ്ങൾക്ക് അടിസ്ഥാനമായത്. വിവാഹത്തെ എതിർത്തതിനും യുവതിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനുമാണ് കേസ്.
സാക്ഷി മൊഴികളും സാഹചര്യ തെളിവുകളുമെല്ലാം ശരിയായാലും കുറ്റം ആരോപിക്കപ്പെടുന്ന സ്ത്രീക്കെതിരെ ശരിയായ ഒരു തെളിവുകളുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മരണപ്പെട്ട യുവതിയെ ഒരു തരത്തിലും സമ്മർദ്ദം ചെലുത്താനോ തൻറെ മകനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാനോ കുറ്റാരോപിതയായ സ്ത്രീ ശ്രമിച്ചിട്ടില്ലെന്ന് രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.