September 29, 2022 Thursday

ദുരന്ത പ്രതികരണ നിധി വിഹിതത്തെ കോവിഡ് സഹായമായി ചിത്രീകരിക്കുന്നു : മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 15, 2020 9:36 pm

ദുരന്ത പ്രതികരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തെ കോവിഡ് 19 പ്രതിരോധിക്കാനുള്ള സഹായമായി കേന്ദ്ര സർക്കാർ ചിത്രീകരിക്കുന്നത് ഉചിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് അധിക തുക അനുവദിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

യഥാർത്ഥത്തിൽ ഇത് പുതിയൊരു സഹായമല്ല. ദുരന്ത പ്രതികരണ നിധിയിലേക്ക് കേന്ദ്രത്തിന്റെ വിഹിതമായി അനുവദിക്കുന്ന തുകയാണ്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടില്ലെങ്കിലും ലഭിക്കേണ്ട തുകയാണിത്. കേരളത്തിന് 314 കോടി രൂപയാണ് 15-ാം ധനകാര്യ കമ്മിഷൻ കേന്ദ്ര വിഹിതമായി നിശ്ചയിച്ചത്. ഇപ്പോൾ കിട്ടിയത് അതിന്റെ പകുതിയായ 157 കോടി മാത്രമാണ്.

കോവിഡ് 19ന്റെ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേകം ഗ്രാൻറുകൾ അനുവദിക്കണമെന്നും ധനകാര്യ കമ്മിഷന്റെ രണ്ടാമത്തെ റിപ്പോർട്ടിൽ ഉൾപ്പെടുത്താനുള്ള അധിക പരിഗണനാ വിഷയമായി നിശ്ചയിക്കണമെന്നും പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടിരുന്നു.

ദുരന്ത പ്രതികരണ നിധിയിൽ നിന്നും കേരളം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചെലവുകൾ നിർവഹിക്കുന്നുണ്ട്. 17 കോടി രൂപ ജില്ലാ കളക്ടർമാർക്ക് റിലീഫ് പ്രവർത്തനങ്ങൾക്കായി നൽകിയിട്ടുണ്ട്. 15 കോടി രൂപ ആരോഗ്യവകുപ്പിന് ഉപകരണങ്ങൾ വാങ്ങുന്നതിനായി നൽകി. ഇങ്ങനെ ആകെ 32 കോടി രൂപ നൽകി.

മാനദണ്ഡമനുസരിച്ച് സംസ്ഥാനത്തിനുള്ള വിഹിതത്തിന്റെ 25 ശതമാനം മാത്രമേ റിലീഫ് പ്രവർത്തനങ്ങൾക്കായി ചെലവിടാൻ കഴിയൂ. 10 ശതമാനം ഉപകരണങ്ങൾ വാങ്ങുന്നതിനായും ഉപയോഗിക്കാം. എസ്ഡിആർഎഫ് തുകയിൽ ഇക്കാര്യത്തിന് ഇത്രയേ ഉപയോഗിക്കാൻ കഴിയൂ. കേരളം ക്ഷേമപെൻഷനുകൾ ഉൾപ്പെടെ വിതരണം ചെയ്യാൻ ബജറ്ററി തുകയാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: cen­tral gov­ern­ment por­tray the dis­as­ter response fund as an aid to Covid 19.

you may aslo like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.