12 July 2025, Saturday
KSFE Galaxy Chits Banner 2

Related news

June 21, 2025
June 8, 2025
May 21, 2025
May 14, 2025
March 23, 2025
February 28, 2025
February 28, 2025
December 26, 2024
December 19, 2024
December 12, 2024

ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 21, 2025 6:58 pm

സംസ്ഥാനത്ത് ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്ച തന്നെ അനുവദിച്ചിരുന്നു. ഈ തുക ബാങ്കുകൾക്കും കൈമാറി. ബാങ്ക് അക്കൗണ്ടുവഴി പെൻഷൻ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും ഇന്നലെ തന്നെ പെൻഷൻ ലഭിച്ചിട്ടുണ്ട്. മറ്റുള്ളവർക്കെല്ലാം വരും ദിവസങ്ങളിൽ പെൻഷൻ ലഭിക്കും. ഈ മാസം പ്രഖ്യാപിച്ച ക്ഷേമപെൻഷൻ സർക്കാർ നൽകിയില്ല എന്ന കെപിസിസി അധ്യക്ഷന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. വസ്തുത അന്വേഷിക്കാനോ മനസിലാക്കാനോ ശ്രമിക്കാതെയാണ് പ്രസ്താവന നടത്തിയിട്ടുള്ളത്. ഈ പ്രസ്താവന തള്ളിക്കളയണമെന്ന് ധനമന്ത്രി അഭ്യർത്ഥിച്ചു. പെൻഷൻ വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങളും സാങ്കേതികത്വവും മനസിലാക്കാതെയാണ് അദ്ദേഹം പ്രസ്താവന നടത്തിയിട്ടുള്ളത്. 

സംസ്ഥാനത്ത് ഏതാണ്ട് 62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ടത്. ഇത് ദിവസങ്ങളെടുത്താണ് പൂർത്തിയാക്കുന്നത്. എല്ലാ മാസവും ഒന്നു മുതൽ 15 വരെ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ് ചെയ്യാൻ അവസരമുണ്ട്. ഇത്തരത്തിൽ മസ്റ്റർ ചെയ്യുന്നവരെകൂടി ഉൾപ്പെടുത്തിയാണ് 15നുശേഷം അതാത് മാസത്തെ ഗുണഭോകൃത് പട്ടിക അന്തിമമാക്കുന്നത്. തുടർന്ന് പഞ്ചായത്ത് ഡയറക്ടർ നൽകുന്ന പട്ടികയിലെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് ഉത്തരവിറക്കുന്നതും തുക കൈമാറുന്നതും. സാമൂഹ്യസുരക്ഷാ പെൻഷനിൽ പകുതിയോളം പേർക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ തുക ക്രഡിറ്റ് ചെയ്യും. വീട്ടിൽ പണം എത്തിക്കുന്നവരുടെ തുക ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് കൈമാറും. 

അവർ ഏതു സഹകരണ സ്ഥാപനം വഴിയാണോ പെൻഷൻ കൊടുക്കുന്നത് ആ സഹകരണ ബാങ്കിന് കൈമാറും. ബന്ധപ്പെട്ട സഹകരണ ബാങ്ക് സെക്രട്ടറി ഓരോ വാർഡിലും വിതരണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ലിസ്റ്റും പണവും കൈമാറും. അദ്ദേഹം തുക വിതരണം ചെയ്തു റിപ്പോർട്ട് ചെയ്യും. ക്ഷേമ നിധി ബോർഡുകൾക്കുള്ള പണം ബന്ധപ്പെട്ട ബോർഡിന് കൈമാറും. അതാത് ബോർഡാണ് തുക വിതരണം ചെയ്യുന്നത്. ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി എല്ലാവർക്കും പെൻഷൻ എത്തിക്കാൻ ഒറ്റ ദിവസത്തിൽ കഴിയില്ല. ഈ നടപടിക്രമത്തിൽതന്നെയാണ് എല്ലാ മാസവും പെൻഷൻ വിതരണം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.