March 31, 2023 Friday

Related news

March 19, 2023
March 11, 2023
February 27, 2023
February 22, 2023
February 22, 2023
January 23, 2023
January 7, 2023
January 2, 2023
December 21, 2022
December 18, 2022

പ്രവാസി സംഘടനാ നേതാവിനെതിരെ മുസ്‌ലിം ലീഗിൽ അച്ചടക്കനടപടി

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2022 10:53 am

പ്രവാസി സംഘടനാ നേതാവിനെതിരെ മുസ്‌ലിം ലീഗിൽ അച്ചടക്കനടപടി. ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി യുടെ ദുബായ് ഘടകം പ്രസിഡന്റ്‌ ആയിരുന്ന ഇബ്രാഹിം എളെറ്റിലിനെ ആണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

പാർട്ടിയുടെയും കെഎംസിസിയുടെയും ഭാരവാഹിത്വങ്ങളിൽൽ നിന്നും അദ്ദേഹത്തെ നീക്കി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടി. കഴിഞ്ഞ ആഴ്ച ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ദുബായിൽ വന്നപ്പോൾ ഇബ്രാഹിം എളെറ്റിലിനെ കെഎംസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ദുബായ് കെഎംസിസിയുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് അച്ചടക്ക നടപടിയിലേക്ക് നയിച്ചത്.

Eng­lish Summary:
Dis­ci­pli­nary action against expa­tri­ate orga­ni­za­tion leader in Mus­lim League

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.