പൗരത്വ പരിശോധന ട്രൈബ്യൂണലുകളിൽ മുസ്‌ലിം അഭിഭാഷകരോട് വിവേചനം

Web Desk

ഗുവാഹത്തി

Posted on September 15, 2020, 9:49 pm

അസമിലെ ദുബ്രി ജില്ലയിലെ പൗരത്വ പരിശോധന ട്രൈബ്യൂണലുകളിൽ നിന്നും മുസ്‌ലിം അഭിഭാഷകരെ ഒഴിവാക്കി സംസ്ഥാന സർക്കാർ. ഏഴ് വിദേശ ട്രൈബ്യൂണലുകളിൽ നിന്നാണ് മുസ്‌ലിം അഭിഭാഷകരെ ഒഴിവാക്കിയിരിക്കുന്നത്. പകരം ഹിന്ദുക്കളായ അഭിഭാഷകരെ നിയമിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. അസം ബോർഡര്‍ പൊലീസ് ഓർഗനൈസേഷൻ സംശയപ്പട്ടികയിൽ ഉൾപ്പെടുത്തിയവർ അന്തിമ പൗരത്വ പട്ടികയിൽ നിന്നും പുറത്തായവർ എന്നിവരുടെ പുനഃപരിശോധന കേസുകൾ അവലോകനം ചെയ്യുന്നതാണ് ഈ ട്രൈബ്യൂണലുകൾ. ഈ സ്ഥാനങ്ങളിലേക്ക് ഹിന്ദു അഭിഭാഷകരെ നിയമിച്ചതായി കമാൽ ഹുസൈൻ അഹമ്മദ് പറഞ്ഞു. സർക്കാർ മാറ്റിയ അഭിഭാഷകരിൽ ഒരാളാണ് അഹമ്മദ്.

മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സർക്കാരിന്റെ പക്ഷപാതപരമായ വിവേചനമാണിതെന്ന് ഇദ്ദേഹം പറഞ്ഞു. ഒരു വിശദീകരണവും നൽകാതെ ഡെപ്യൂട്ടി കമ്മിഷണർക്ക് തങ്ങളെ സ്ഥാനങ്ങളിൽ നിന്നും മാറ്റാൻ ശുപാർശ ചെയ്യാനാകില്ല. സാധുവായ കാരണങ്ങളാൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് അപേക്ഷ തേടുന്നത് ആഭ്യന്തര സെക്രട്ടറിയോ ഗുവാഹത്തി ഹൈക്കോടതിയോ ആണെന്നും അഹമ്മദ് പറഞ്ഞു.

Eng­lish sum­ma­ry: Dis­crim­i­na­tion against Mus­lim lawyers

You may also like this video: