March 23, 2023 Thursday

Related news

March 22, 2023
March 22, 2023
March 22, 2023
March 19, 2023
March 18, 2023
March 17, 2023
March 17, 2023
March 17, 2023
March 6, 2023
March 4, 2023

മുസ്‌ലീം അല്ലാത്തതിനാൽ ഭക്ഷണം നിഷേധിക്കപ്പെട്ട് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ

Janayugom Webdesk
കറാച്ചി
April 1, 2020 3:22 pm

കോവിഡ് 19 എന്ന മഹാമാരിക്കെതിരേ ലോകം ഒറ്റക്കെട്ടായി പോരാടുകയാണ്. ജാതി മത ഭേദമില്ലാതെ കൊറോണയ്ക്കെതിരെ ലോകം ഒരുമിച്ച് നിൽകുമ്പോൾ പാകിസ്ഥാനിലെ മത ന്യുനപക്ഷങ്ങൾക്ക് അവശ്യ സാധനങ്ങൾ നിഷേധിക്കുന്നതായി പരാതി. കറാച്ചിയിലുള്ള ഹിന്ദു ക്രിസ്ത്യൻ ന്യുനപക്ഷ വിഭാഗങ്ങളുടെതാണ് പരാതി. ഭക്ഷണത്തിനും മറ്റ് അവശ്യ വസ്തുക്കൾക്കുമായി സമീപിക്കുമ്പോൾ ഇവയെല്ലാം മുസ്ലിം സമൂദായത്തിനുള്ളതാണെന്നാണ് വിശദീകരണം. അധികൃതർ പോലും ലോക്ക് ഡൗണിൽ ഇവരെ സഹായിക്കുന്നില്ല. ന്യുനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ റേഷൻ പോലും ലഭിക്കുന്നില്ലെന്ന് ആളുകൾ പരാതിപ്പെട്ടതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ലോക്ക് ഡൗണിനെ തുടർന്ന് കറാച്ചിയിലെ മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്. ഇടയ്ക്ക് തുറക്കുന്ന കടകളിൽ സാധനങ്ങൾ വാങ്ങാനെത്തിയവരെയാണ് മത ന്യുനപക്ഷമാണെന്ന പേരിൽ സാധനങ്ങൾ നിഷേധിക്കുന്നതായി പരാതി ഉയർന്നിട്ടുള്ളത്. രോഗം ബാധിക്കുന്നത് മതത്തെ അടിസ്ഥാനപ്പെടുത്തിയാണോയെന്ന് റേഷൻ നിഷേധിക്കപെട്ടവർ ചോദിക്കുന്നു. ലോക്ക് ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷണം പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് അവർ ആരോപിക്കുന്നു. റേഷൻ വാങ്ങിക്കാനായി പുറത്തിറങ്ങുമ്പോൾ പൊലീസ് തങ്ങളെ വിരട്ടിയോടിക്കുയാണെന്നും ഇവർ ദേശിയ മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY: Dis­crim­i­na­tion amid pan­dem­ic, Pak­istan refus­es to give food to Hin­dus as Covid-19 rages

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.