Thursday
21 Feb 2019

സിനിമയിലെ സീനിയർ,ജൂനിയർ തരംതിരിവ് ഒഴിവാക്കണം ; കെ പി രാജേന്ദ്രൻ 

By: Web Desk | Friday 6 July 2018 4:56 PM IST

കൊച്ചി: സിനിമ രംഗത്ത് അഭിനേതാക്കളെ സീനിയർ, ജൂനിയർ എന്ന തരത്തിലുള്ള തരംതിരിവുകൾ അവസാനിപ്പിക്കണമെന്ന്  എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ . സിനിമയിലെ സപ്പോർട്ടിങ് ആർട്ടിസ്റ്റുകളുടെ സംസ്ഥാന കൺവൻഷൻ എറണാകുളത്ത് ഉദ്‌ഘാടനം  ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.  മിനിമം വേതനവും തൊഴിൽ സുരക്ഷിതത്വവും അഭിനേതാവെന്ന മാന്യമായ പരിഗണനയും ഉണ്ടാകണം. ആർട്ടിസ്റ്റുകളുടെ അവകാശങ്ങൾക്കായി  ഒപ്പമുണ്ടാവുമെന്നും ചലച്ചിത്ര രംഗത്ത് ആദ്യമായി ട്രേഡ് യൂണിയൻ സംഘടന രൂപീകരിച്ച് അവകാശങ്ങൾ നേടിയെടുക്കാൻ മുന്നിട്ടിറങ്ങിയ പ്രസ്ഥാനം എ ഐ ടി യു സി ആണെന്നും രാജേന്ദ്രൻ പറഞ്ഞു. മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി സംസ്ഥാനസെക്രട്ടറി പി രാജു, ജില്ലാ സെക്രട്ടറി കെ എൻ ഗോപി, മാക്ട വർക്കിംഗ് പ്രസിഡന്റ് കെ കെ സന്തോഷ് ബാബു, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ ടി എൻ അരുൺകുമാർ, എസ് അജ്മൽ, നിതീഷ്, ഉണ്ണികൃഷ്ണൻ ഇടപ്പള്ളി  തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുത്തു.
Related News