ആള്‍മാറാട്ടം; കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന് എതിരെ കേസ്

Web Desk
Posted on September 23, 2020, 10:52 pm

കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് കെ എം അഭിജിത്തിനെതിരെ പൊലീസിൽ പരാതി നൽകി പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻ്റ്. ആൾമാറാട്ടം നടത്തി പഞ്ചായത്തിൽ കൊവിഡ് പരിശോധന നടത്തിയെന്നാണ് പഞ്ചായത്ത് പ്രസിഡൻ്റിന്‍റെ പരാതി. അബിയെന്ന വ്യാജ പേരിലായിരുന്നു ഇതെന്നും കെഎസ്‍യു സംസ്ഥാന സെക്രട്ടറിയുടെ വീട്ടുവിലാസമാണ് അഭിജിത്ത് നല്‍കിയതെന്നും പരാതിയിൽ പറയുന്നു.