Web Desk

ന്യൂഡല്‍ഹി

February 20, 2021, 6:33 pm

ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 23 ന്

Janayugom Online

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 23 ന് കോടതി വിധി പറയും. കേസുമായി ബന്ധപ്പെട്ട വാദം ഡല്‍ഹി കോടതിയില്‍ പൂര്‍ത്തിയായി. കേസില്‍ രാജ്യദ്രോഹ കുറ്റം ചുമത്തേണ്ട സാഹചര്യമെന്തെന്ന് കോടതി ചോദിച്ചു. പിജെഎഫ് നിരോധിത സംഘടനയാണെന്ന് ദിഷയുടെ അഭിഭാഷകൻ വാദിച്ചു.

കര്‍ഷക സമരത്തെ അനുകൂലിക്കുക മാത്രമാണ് ദിശ ചെയ്തത്. ടൂള്‍ കിറ്റിലെ ഒരു കാര്യവും നിയമ വിരുദ്ധമല്ല. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തതാണ് വലിയ കുറ്റമായി പറയുന്നത്. ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് ദിശയുടെ നമ്പര്‍ ഉപയോഗിച്ചാണ്. ഗൂഢാലോചന നടത്താനാണ് ഉദ്ദേശമെങ്കില്‍ സ്വന്തം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുമോ എന്നും ദിഷയുടെ അഭിഭാഷകൻ ചോദിച്ചു.

ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഡല്‍ഹി വിട്ട് പോകാതിരിക്കാൻ തയ്യാറാണെന്നും ദിഷയുടെ അഭിഭാഷകൻ വ്യക്തമാക്കി.

ENGLISH SUMMARY: disha rav­i’s bail ver­dict on 23rd

YOU MAY ALSO LIKE THIS VIDEO