4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 13, 2024
September 3, 2024
September 3, 2024
July 22, 2024
July 21, 2024
July 15, 2024
July 15, 2024
July 14, 2024
July 13, 2024
June 30, 2024

മതം മാറാൻ വിസമ്മതിച്ചു; നവവരനെ ഭാര്യയുടെ സഹോദരനും സംഘവും തല്ലിച്ചതച്ചു

Janayugom Webdesk
തിരുവനന്തപുരം
November 3, 2021 5:23 pm

മതം മാറാൻ വിസമ്മതിച്ചതിന് യുവാവിനെ നേരെ അക്രമണം. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതം മാറാൻ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചത്. തിരുവനന്തപുരം ചിറയിൻകീഴ് ബീച്ച് റോഡിൽ വെച്ച് ഒക്ടോബർ 31 നാണ് സംഭവം നടന്നത്.

ബോണക്കാട് സ്വദേശിയായ മിഥുനിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ തലച്ചോറിന് ക്ഷതമേറ്റ മിഥുൻ ഇപ്പോൾ ചികിത്സയിലാണ്.

മിഥുനിന്റെ ഭാര്യ ദീപ്തി ലത്തീൻ ക്രൈസ്തവ വിശ്വാസിയാണ്. ഹിന്ദു തണ്ടാൻ വിഭാഗക്കാരനാണ് മിഥുൻ. വീട്ടുകാർ എതിർത്തതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരൻ പള്ളിയിൽ വെച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിൻകീഴേക്ക് വിളിച്ചുവരുത്തിയത്.

മിഥുൻ മതം മാറണമെന്നും അല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടർന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേർന്ന് മിഥുനെ ക്രൂരമായി മർദ്ദിച്ചത്.

പരിക്കേറ്റ മിഥുനെ ആദ്യം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ENGLISH SUMMARY: dis­hon­or attack in trivandrum

YOU MAY ALSO LIKE THIS VIDEO

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.