February 8, 2023 Wednesday

Related news

February 3, 2023
January 28, 2023
January 28, 2023
January 27, 2023
January 15, 2023
January 9, 2023
January 8, 2023
January 2, 2023
December 30, 2022
December 28, 2022

വീണ്ടും ദുരഭിമാനക്കൊല; നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ കുത്തി ക്കൊന്നു

Janayugom Webdesk
ഹരിയാന
January 3, 2021 9:22 pm

ജാതി മാറി വിവാഹം ചെയ്ത 25കാരനെ ഭാര്യയുടെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ പാനിപ്പത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് നീരജ് കുമാര്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. ഒബിസി വിഭാഗക്കാരനായ നീരജ് ദളിത് വിഭാഗക്കാരിയായ കോമളിനെ (21) ഒന്നര മാസം മുമ്പാണ് വിവാഹം ചെയ്തത്. കോമളിന്റെ സഹോദരന്‍ വിജയ് കുമാറും ബന്ധു പവന്‍ കുമാറും ഈ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്ന് നേരത്തെ നീരജ് ആരോപിച്ചിരുന്നു. നീരജിന്റെ ബന്ധുക്കളുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. നീരജിനെ കുത്തിക്കൊന്നവര്‍ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. കേസില്‍ ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

ENGLISH SUMMARY:Dishonorable murder;groom died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.