Web Desk

തിരുവനന്തപുരം

May 23, 2020, 12:21 pm

സ്കൂളുകളിൽ അണുനശീകരണം; വാർ റൂം ഇന്ന് തുറക്കും

Janayugom Online

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. സ്കൂളുകൾ അണുവിമുക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അണുനശീകരണ ലായനി ഉപയോഗിച്ച് ക്സാസ് മുറികളും സ്കൂൾ പരിസരവും ശുചിയാക്കി തുടങ്ങി. തുടർന്ന് ക്ലാസ് മുറികൾ അടച്ചിടും. പിന്നീട് പരീക്ഷകൾക്ക് വേണ്ടി മാത്രമേ തുറക്കു. അണുനശീകരണങ്ങൾ അഗ്നി ശമന സേനയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സാനിറ്റൈസര്‍ അടക്കം എല്ലാ സുരക്ഷാ മുൻകരുതലും പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികൾക്ക് ഒരുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പരീക്ഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള വാർ റൂമും ഇന്ന് തുറക്കും.

Eng­lish sum­ma­ry; Dis­in­fec­tion in schools; The War Room will open today

you may also like this video;