മെഡിക്കൽ ഷോപ്പിൽ നിന്നും നൽകിയ മരുന്ന് മാറി കഴിച്ചതിനെ തുടർന്ന് 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂർ പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി. കുഞ്ഞിന് ഡോക്ടർ കുറിച്ചത് പനിക്കുള്ള സിറപ്പ് ആയിരുന്നു . എന്നാൽ മെഡിക്കല്‍ ഷോപ്പില്‍നിന്ന് നല്‍കിയത് പനിക്കുള്ള ഡ്രോപ്സും. മരുന്ന് ഓവര്‍ ഡോസായി കുഞ്ഞിന്റെ കരളിനെ ബാധിച്ചെന്നും ഗുരുതരാവസ്ഥ തുടര്‍ന്നാല്‍ കരള്‍ മാറ്റിവയ്ക്കേണ്ടിവരുമെന്നും ചികില്‍സിച്ച ഡോക്ടര്‍ പറഞ്ഞു. പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.