Web Desk

ന്യൂഡല്‍ഹി

March 13, 2021, 11:52 am

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും

Janayugom Online

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും. രണ്ട് ഘട്ടമായാണ് നിരോധനം നടപ്പാക്കുക. ആദ്യ ഘട്ടത്തിന് ജനുവരി ഒന്നിന് തുടക്കമാകും. രാജ്യത്ത് പ്ലാസ്റ്റിക്ക് മാല്യനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള പ്രത്യേക സമിതി ഒറ്റത്തവണ ഉപയോഗിക്കുന്നവ നിരോധിക്കാന്‍ തീരുമാനിച്ചത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉത്പാദനം നിര്‍ത്താനും തീരുമാനമായി. ഒറ്റത്തവണ ഉപയോഗിക്കുന്ന പോളിത്തീന്‍ ബാഗുകളുടെ കുറഞ്ഞ ഗുണമേന്മ 50 മൈക്രോണില്‍ നിന്ന് 100 മൈക്രോണായി ഉയര്‍ത്തും. സെപ്തംബര്‍ 30തോട് കൂടി ഇക്കാര്യം നടപ്പിലാക്കും.

Eng­lish sum­ma­ry: dis­pos­able plas­tics will be banned in india

You may also like this video: