10 October 2024, Thursday
KSFE Galaxy Chits Banner 2

യാത്രാകൂലിയെച്ചൊല്ലി തർക്കം: ഓട്ടോഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു

Janayugom Webdesk
കുണ്ടറ
November 28, 2021 10:44 pm

ആശുപത്രിയിലേക്ക് ഓട്ടം വന്ന ഓട്ടോകൂലി ചോദിച്ചതിന് അഞ്ചാലുംമൂട്ടിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നടുറോഡിൽ യുവാക്കളുടെ ക്രൂരമർദ്ദനം. മർദ്ദനം തടയാനായെത്തിയവരെ യുവാക്കളിൽ ഒരാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം അഞ്ചാലുംമൂട്ടിലെ സ്വകാര്യാശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. കടവൂർ ഓട്ടോസ്റ്റാന്റിലെ അഞ്ചാലുംമൂട് മുരുന്തൽ അനന്ദു നിവാസിൽ അനിൽകുമാറിനാണ് നടുറോഡിൽ ക്രൂരമർദ്ദനമേൽക്കേണ്ടിവന്നത്. യാത്രക്കാരായ തൃക്കരുവ സ്വദേശികളായ ബേബി, പ്രദീപ് എന്നിവരാണ് മർദിച്ചത്. 

സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് കത്തിവീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവർക്കെതിരെ പൊലീസ് കേസെടുത്തു. കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാണെന്ന് പറഞ്ഞാണ് യുവാക്കൾ അനിൽകുമാറിന്റെ ഓട്ടോയിൽ കയറിയത്. ആശുപത്രിക്ക് മുന്നിലെത്തിയപ്പോൾ ഓട്ടോകൂലി ചോദിച്ചതോടെ യുവാക്കൾ അനിൽകുമാറിനെ ഓട്ടോയിൽ നിന്നിറക്കി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ അനിൽകുമാറിന്റെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡ്രൈവറെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
ENGLISH SUMMARY;Dispute over fare: Auto dri­ver bru­tal­ly beaten
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.