17 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 13, 2025

ഇടുക്കി യുഡിഎഫിൽ തർക്കം രൂക്ഷം; അർഹമായ സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുസ്‌ലിം ലീഗ്

Janayugom Webdesk
തൊടുപുഴ
November 15, 2025 8:40 am

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിൽ തർക്കം രൂക്ഷം. ഇപ്പോഴിതാ ഇടുക്കി യുഡിഎഫിലാണ് സീറ്റ് നിർണയത്തെച്ചൊല്ലി തർക്കം മുറുകുന്നത്. മുന്നണി വിടുമെന്ന് പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് രംഗത്തെത്തി. ജില്ലാ പഞ്ചായത്തിൽ ലീഗിന് സീറ്റില്ല എന്ന യുഡിഎഫ് കൺവീനർ ജോയി വെട്ടിക്കുഴിയുടെ പ്രസ്താവനയിലാണ് ലീഗ് നേതൃത്വം പ്രകോപിതരായത്. ജില്ലാ പഞ്ചായത്തിന് പുറമെ അടിമാലി ബ്ലോക്ക് പഞ്ചായത്തിലും ലീഗിന് സീറ്റ് നൽകിയിട്ടില്ല. ദേവികുളം നിയോജക മണ്ഡലത്തിൽ ലീഗിനെ പാടെ അവഗണിച്ചു എന്നും ജില്ലാ നേതൃത്വം ആരോപിച്ചു. അർഹമായ സീറ്റ് ലഭിച്ചില്ലെങ്കിൽ ദേവികുളം നിയോജകമണ്ഡലത്തിൽ തനിയെ മത്സരിക്കുമെന്നും ജില്ലാ ലീഗ് നേതൃത്വം അറിയിച്ച് രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.