സിഖ് മതത്തോട് അനാദരവ് കാട്ടി; അനുരാഗ് കശ്യപിനെതിരെ പരാതി

Web Desk
Posted on August 21, 2019, 12:56 pm

ന്യൂഡല്‍ഹി:  സിഖുകാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി നേതാവ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ പൊലീസില്‍ പരാതി നല്‍കി.  അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘സേക്രഡ് ഗെയിംസി‘ല്‍ സിഖ് മതത്തോട് അനാദരവ് കാണിച്ചു എന്നാരോപിച്ച് ഡല്‍ഹി ബിജെപി വക്താവ് തേജിന്ദര്‍പാല്‍ സിങ് ബഗ്ഗയാണ് പൊലീസില്‍ പരാതി നല്‍കിയത്.

സേക്രഡ് ഗെയിംസിലെ ഒരു രംഗത്തില്‍ സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുന്ന സിഖ് കഥാപാത്രം താന്‍ ധരിച്ചിരിക്കുന്ന കാര (സിഖ് മതവിശ്വാസികള്‍ ധരിക്കുന്ന വള) ഊരിയെറിയുന്നുണ്ട്. ഇത് സിഖ് മതത്തോടുള്ള അനാദരവാണെന്നാണ് ബഗ്ഗയുടെ പരാതി. അനുരാഗ് കശ്യപിനെതിരെ ബിജെപി നേതാവ് മഞ്ചിന്ദര്‍ സിങ് സിര്‍സയും സമാന ആരോപണം ഉന്നയിച്ചിരുന്നു.

you may also like this video