23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024

സംസ്ഥാന ബിജെപി ഘടകത്തിലെ അതൃപ്തി പരസ്യമാകുന്നു; കോര്‍കമ്മറ്റിയും മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്കരിച്ചു

Janayugom Webdesk
November 2, 2021 4:20 pm

ബിജെപി സംസ്ഥാന കോർകമ്മറ്റി യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ വിട്ടു നിൽക്കുന്നു. ബിജെപി സംസ്ഥാന നേതൃത്വം പുന:സംഘടിപ്പിച്ചതിന് പിന്നാലെ പാർട്ടി നേതാക്കൾക്കിടയിൽ തന്നെ അതൃപ്തി പരസ്യമാവുകയാണ്. അതിനിടെയാണ് കോർകമ്മിറ്റി യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. പി. കെ കൃഷ്ണദാസ്, എ. എൻ രാധാകൃഷ്ണൻ, എം. ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരാണ് ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിന്റെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ കേരള പ്രഭാരി സി. പി രാധാകൃഷ്ണനും പങ്കെടുക്കും. നേരത്തെ ബിജെപിയുടെ ചാനൽ ചർച്ചാ പാനലിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും സംസ്ഥാന നേതാക്കൾ പുറത്തുപോയിരുന്നു.

പി. കെ കൃഷ്ണദാസ്, എം. ടി രമേശ്, എ. എൻ രാധാകൃഷ്ണൻ, എം. എസ് കുമാർ എന്നിവരാണ് ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തുപോയത്. തുടർന്ന് അച്ചടക്ക ലംഘനത്തിന് കടുത്ത നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടിയും വന്നു. പിന്നാലെയാണ് കോർകമ്മിറ്റി യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് ബിജെപിയിൽ പ്രതിസന്ധി ശക്തമായിരിക്കുകയാണ്.

 


ഇതുംകൂടി വായിക്കാം;മുതിര്‍ന്ന നേതാക്കളുടെ ജീവിതശൈലയില്‍ മാറ്റം സംഭവിച്ചിരിക്കുന്നു: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പി പി മുകുന്ദന്‍


 

നിരവധി നേതാക്കളും, പ്രവർത്തകരും പാർട്ടി വിടുകയാണ്. സംസ്ഥാന ബിജെപി ഘടകം വലിയ പ്രതിസന്ധി നേരിടുന്ന ഈ സന്ദർഭത്തിലും പ്രസിഡൻറായി കെ. സുരേനന്ദ്രനെ നിലനിർത്തിയതിൽ പാർട്ടിയിൽ എതിർപ്പ് ഏറെയാണ്. പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തനം മെച്ചപ്പെടുത്താനും താഴെ തട്ടിൽ സമഗ്രമായ അഴിച്ചു പണി വേണമെന്നും നിയോജക മണ്ഡലം കമ്മറ്റികൾ വിഭജിക്കണം എന്നുമാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ഇതിന് കേന്ദ്രനേതൃത്വം അംഗീകാരം നൽകിയതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
Eng­lish summary;Dissatisfaction in state BJP
you may also like this video;

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.