11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 3, 2025
May 3, 2024
April 18, 2024
April 17, 2024
January 4, 2024
November 11, 2023
October 15, 2023
September 2, 2023
August 21, 2023
July 27, 2023

കുട്ടനാട്അ, പ്പർകുട്ടനാട് മേഖലകളിൽ ദുരിതം ഒഴുകി എത്തുന്നു

Janayugom Webdesk
ഹരിപ്പാട്
November 13, 2021 7:15 pm

കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി. മഴയും, ശക്തമായ കാറ്റും ജനജീവിതം ദുസ്സഹമാക്കി. കിഴക്കൻ മേഖലയിലെ ഉരുൾപ്പൊട്ടലിലൂടെ ഒഴുകിയെത്തുന്ന കലങ്ങിമറിഞ്ഞ വെള്ളം കുട്ടനാടൻ മേഖലകളിലെ ആറുകൾ കരകവിഞ്ഞ് വീടുകൾക്കുള്ളിൽ വരെയെത്തി. ഇതൊടെ വീയപുരം, ചെറുതന, പള്ളിപ്പാട് മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി. വീയപുരത്തെ3,4,5,1,2,13 വാർഡുകളും, ചെറുതന ഗ്രാമ പഞ്ചായത്തിലെ 2,3 വാർഡുകൾ ഉൾപ്പെടുന്ന പുത്തൻ തുരുത്ത് മുതൽ ചെങ്ങാരപ്പള്ളിച്ചിറ വരെയുള്ള ഭാഗങ്ങളാണ് ഒറ്റപ്പെട്ടതിന് സമാനമായി ദുരിതം അനുഭവിക്കുന്നത്. പാണ്ടി, ആയാപറമ്പ്, പോച്ച എന്നീഭാഗങ്ങളും ഒറ്റപ്പെട്ടനിലയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ് ഏത് തോട് ഏത് എന്ന് അറിയാത്ത അവസ്ഥയിലാണ് പ്രദേശം.

അതേസമയം ചെങ്ങന്നൂർ മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയുള്ളതിനാൽ പമ്പാ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതുമൂലമാണ് ചെങ്ങന്നൂർ വീയപുരം അടക്കമുള്ള മേഖലകളിൽ ജലനിരപ്പ് ഉയരുന്നത്. ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങൾ ആയ ചെങ്ങന്നൂർ നഗരസഭാ, ചെറുതന, മാന്നാർ തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, തൃപ്പെരുന്തുറ, വീയപുരം, പള്ളിപ്പാട്, കുമാരപുരം, കുട്ടനാട് നിവാസികളും പൊതുജനങ്ങളും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ടവർ നിർദ്ദേശം നൽകുന്നുണ്ട്. കഴിഞ്ഞ വെള്ളപൊക്കത്തിന്റെ ബാക്കിപത്രമായ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളകെട്ട് ഒഴുകിമാറി തുടങ്ങവെയാണ് അടുത്ത വെള്ളപൊക്കം വന്നത്.

തുടരെയുള്ള വെള്ളപ്പൊക്കത്തിൽ കൊയ്ത്തിന് പാകമായ പലപാടങ്ങളും വെള്ളത്തിലായി. തമിഴ്‌നാട്ടിൽ നിന്നും കൊയ്ത്തുമെതിയന്ത്രം എത്തിച്ച് കൊയ്ത്തിന് തയ്യാറാകവെ ചെറുതന കൃഷിഭവൻ പരിധിയിൽ തേവേരി തണ്ടപ്ര പാടം മടവീഴ്ച്ചയിൽ തകർന്നു. കൃഷിച്ചെലവ് കൂടാതെ കൊയ്ത്ത് യന്ത്രത്തിനും ഭീമമായ തുകയാണ് കർഷകർക്ക് ചെലവായത്. 217കർഷകരാണ്പാടത്തുള്ളത്. വീയപുരത്തെ 17പാടങ്ങളും കൃഷി ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പക്ഷെ തുടരെ യുള്ള വെള്ളപ്പൊക്കങ്ങൾ കാരണം മടവീഴ്ച്ചയെ അതിജീവീക്കാൻ കർഷകർ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. കരകൃഷി പലതും നശിച്ചു. താറാവ് കർഷകരും ക്ഷീരകർഷകരും നന്നേവലഞ്ഞു. പലവീടുകളും വാസയോഗ്യമല്ലാതായി. കന്നുകാലിത്തൊഴുത്തുകളുടെ കാര്യങ്ങളും വിഭിന്നമല്ല. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ അ​പ്പ​ർ കു​ട്ട​നാ​ടി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. വീയപുരം, ചെറുതന, പള്ളിപ്പാട് മേ​ഖ​ല​ക​ളി​ലാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി രൂക്ഷമാകുന്നത്. ഇ​വി​ട​ങ്ങ​ളി​ൽ താഴ്ന്ന സ്ഥലങ്ങളിൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. പ​മ്പ, മ​ണി​മ​ല​യാ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ഴ ഇ​നി​യും ശ​ക്ത​മാ​യാ​ൽ പ​ല​യി​ട​ത്തും വെ​ള്ള​പ്പൊ​ക്ക​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്നൊ​രു​ക്ക​ങ്ങ​ൾ തുടങ്ങിയിട്ടുണ്ട്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.