കോവിഡിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ മുതൽ ഡിസംബർ വരെയുളള നാല് മാസം സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം നിർവഹിക്കും.
തത്സമയം ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിക്കും. സുരേഷ്കുറുപ്പ് എംഎൽഎ ആദ്യകിറ്റ് വിതരണം ചെയ്യും.
ENGLISH SUMMARY:Distribution of free food kits: State level inauguration today
You may also like this video