കൊറോണക്കാലത്ത് സംസ്ഥാനത്ത് ആരും വിശന്നിരിക്കരുതെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായിട്ട് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഏപ്രിൽ ആദ്യവാരം മുതൽ ആരംഭിക്കുമെന്ന് സപ്പ്ലൈകോ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറില്‍ ഹെഡ്ഓഫീസിലും, തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്‌റുകളിലും ആണ് വിതരണത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നത്.
പഞ്ചസാര(ഒരു കിലോ),ചായപ്പൊടി(250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയർ (ഒരു കിലോ),കടല (ഒരു കിലോ), വെളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ),റവ(ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി( 100 ഗ്രാം), പരിപ്പ്(250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ(100 ഗ്രാം),കടുക് (100 ഗ്രാം),സോപ്പ് ( രണ്ടെണ്ണം), സണ്‍ ഫ്‌ളവര്‍ ഓയില്‍ (ഒരു ലിറ്റര്‍), ഉഴുന്ന് (ഒരു കിലോ) എന്നീ പതിനേഴ് വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക.
സർക്കാർ ഇതിനായി 350 കോടിരൂപ സി.എം.ഡി.ആര്‍.എഫില്‍ നിന്നും ആദ്യഗഡുവായി അനുവദിച്ചിട്ടുണ്ട്. 1000 രൂപ വിലവരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്.
ENGLISH SUMMARY: distribution of free ration kit starts from this week
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.