സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാം ഘട്ട വിതരണം തിങ്കളാഴ്ച ആരംഭിക്കും. 31 ലക്ഷത്തോളം വരുന്ന പിങ്ക് കാർഡുകാർക്കാണ് രണ്ടാം ഘട്ടത്തിൽ കിറ്റ് നൽകുന്നത്. വിതരണത്തിന് കാർഡ് നമ്പർ പ്രകാരമുള്ള ക്രമീകരണമുണ്ട്. 27 മുതൽ മെയ് ഏഴുവരെയുള്ള തീയതികളിൽ യഥാക്രമം: പൂജ്യം– ‑ഏപ്രിൽ 27, ഒന്ന്–-28, രണ്ട്–-29, മൂന്ന്–-30, നാല്–-മെയ് രണ്ട്, അഞ്ച്–- മൂന്ന്, ആറ്– നാല്, ഏഴ്– അഞ്ച്, എട്ട്–- ആറ്, ഒമ്പത്– ‑ഏഴ് എന്നീ നിലയിലാണ് ക്രമീകരണം. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് നീല, വെള്ള കാർഡുകാർക്കും നൽകും. അന്ത്യോദയ കുടുംബത്തിൽപ്പെട്ട 5,75,003 മഞ്ഞ കാർഡുകാർക്കുള്ള കിറ്റ് വിതരണം പൂർത്തിയായി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള സൗജന്യ അരിവിതരണം തുടരുകയാണ്. ഇതുപ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡുകളിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരിവീതമാണ് നൽകുന്നത്. ഇതിനായി ഞായറാഴ്ചയും റേഷൻകട തുറന്ന് പ്രവർത്തിക്കും.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.