20 April 2024, Saturday

Related news

November 22, 2023
November 1, 2023
October 11, 2023
September 20, 2023
September 19, 2023
July 26, 2023
June 29, 2023
June 27, 2023
May 25, 2023
May 6, 2023

ഭാഗ്യക്കുറി സമ്മാനവിതരണം; വന്‍ തുക സമ്മാനമായി ലഭിക്കുന്നവർക്ക് സാമ്പത്തിക ബാധ്യതയുണ്ടാവുന്നതിന് കാരണം ഇത്…

Janayugom Webdesk
തിരുവനന്തപുരം
July 26, 2022 7:33 pm

ഭാഗ്യക്കുറി നറുക്കെടുപ്പിൽ ജേതാക്കളാകുന്നവർക്ക് സമ്മാനത്തുക നൽകുമ്പോൾ ആദായ നികുതി ഈടാക്കാൻ തങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഭാഗ്യക്കുറി വകുപ്പ് . 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് നിലവിൽ 30 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നത്. ഈടാക്കുന്ന തുക വകുപ്പ് യഥാസമയം ആദായ നികുതിയായി ഒടുക്കി വരുന്നുമുണ്ട്. എന്നാൽ ഇതിനു പുറമെ അൻപത് ലക്ഷത്തിന് മുകളിലുള്ള ഉയർന്ന സമ്മാന തുകകൾക്ക് സർച്ചാർജും , സെസും നൽകുകയെന്നത് പാൻകാർഡ് ഉടമകളായ സമ്മാനജേതാക്കളുടെ ഉത്തരവാദിത്വമാണെന്നും വകുപ്പ് വ്യക്തമാക്കി.

സമ്മാനാർഹർ നൽകേണ്ട നികുതിയെക്കുറിച്ച് ഭാഗ്യക്കുറി വകുപ്പ് കൃത്യമായി അറിയിക്കാത്തതിനാൽ വലിയ തുകകൾ സമ്മാനമായി ലഭിക്കുന്നവർക്ക് സാമ്പത്തിക ബാധ്യതയുണ്ടാവുന്നു എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ വിശദീകരണം .

ഭാഗ്യക്കുറി സമ്മാനർഹർ മാത്രമല്ല ‚50 ലക്ഷത്തിൽ കൂടുതൽ തുക വരുമാനമായി ലഭിക്കുന്ന ഏതൊരു പൗരനും സർച്ചാർജും സെസും യഥാസമയം ഒടുക്കേണ്ടതുണ്ടെന്ന് ആദായനികുതി ചട്ടങ്ങളിൽ നിഷ്കർഷിക്കുന്നുണ്ട്.

ഭാഗ്യക്കുറി സമ്മാനാർഹർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കാൻ വകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ട്. ധന മാനേജ്മെന്റിന് കൂടി സഹായകമാവുന്ന ഈ പരിശീലനം ഓണം ബമ്പർ നറുക്കെടുപ്പിനു ശേഷം ആരംഭിക്കും . നികുതികൾ സംബന്ധിച്ച അവബോധം കൂടി ഇതിൽ ഉൾപ്പെടുത്തുമെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry: dis­tri­b­u­tion of lot­tery prizes; This is due to the fact that those who receive a large amount of mon­ey as a gift have a finan­cial burden

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.